Cinema

സംസ്‌കൃത സിനിമ ഭഗവദജ്ജുകത്തിന്റെ ട്രെയ്‌ലർ പങ്കുവെച്ച് നടൻ ഉണ്ണിമുകുന്ദൻ

സിനിമ ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് നിര്‍മ്മിച്ച ആദ്യ സംസ്‌കൃത ചലച്ചിത്രമാണ് ഭഗവദജ്ജുകം. യദു വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത ഭഗവദജ്ജുകം മികച്ച സംസ്‌കൃത സിനിമയായും, അന്താരാഷ്​ട്ര ചലച്ചിത്രമേളയിൽ ഇന്ത്യന്‍ പനോരമയിലേക്കും ചിത്രം നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സംസ്‌കൃത നാടക കലാകാരന്‍ കിരണ്‍രാജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ‘ഭഗവദജ്ജുകം’ എന്ന സംസ്‌കൃത സിനിമയുടെ ട്രെയ്‌ലർ പുറത്ത് വിട്ടിരിക്കുകയാണ്. മലയാളത്തിന്റെ സൂപ്പർ താരം ഉണ്ണിമുകുന്ദനാണ് ട്രെയ്‌ലർ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

”‘ഭഗവദജ്ജുകം’ എന്ന സംസ്‌കൃത സിനിമയുടെ ട്രെയിലർ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഉണ്ണി പറഞ്ഞു. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, ഗോവ, ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയുടെ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെന്നും, നവംബർ 25 ന് ഐഎഫ്എഫ്‌ഐ വേദിയിൽ ലോക പ്രീമിയർ ഷോ ഉണ്ടായിരുന്നതായും ഉണ്ണി കുറിച്ചു.”

കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മികച്ച സംസ്‌കൃത ചലച്ചിത്രത്തിനുള്ള അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ‘ഭഗവദജ്ജുകം’ നേടിയിട്ടുണ്ടെന്നും ഉണ്ണിമുകുന്ദൻ ട്രെയ്‌ലർ പങ്കുവെച്ച് കൊണ്ട് കുറിച്ചു. കൂടാതെ ‘ഭഗവദജ്ജുകം’ ടീമിന് ആശംസകളും ഉണ്ണി അറിയിച്ചിട്ടുണ്ട്.

നേരത്തെയും ചരിത്രത്തെ ആസ്പദമാക്കിയും നിരവധി പരീക്ഷണങ്ങള്‍ സംസ്‌കൃതത്തില്‍ നടന്നിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് വ്യാവസായിക അടിസ്ഥാനത്തില്‍ സിനിമ നിര്‍മ്മിക്കപ്പെടുന്നത്. ഏഴാം നൂറ്റാണ്ടിലെ ബോധായനന്റെ നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

വിപിന്‍ ചന്ദ്രന്‍ ചിത്രത്തിന്റെ ക്യാമറയും പ്രദീപ് ചന്ദ്രന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. സംസ്‌കൃത നാടക സംവിധായക അശ്വതി വിജയനാണ് സംഭാഷണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പുതുമുഖം ജിഷ്ണു വി നായരാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കലാ സംവിധാനം അനില്‍ കാട്ടാക്കടയും വസ്ത്രാലങ്കാരം വിനിത കെ തമ്പാന്‍, മുരളീ ചന്ദ്ര എന്നിവര്‍ ചേര്‍ന്നുമാണ് നിര്‍വഹിച്ചിരിക്കുന്നത്. മോഡല്‍ പാര്‍വതി. വി നായരാണ് നായിക. പ്രദീപ് കുമാര്‍, രശ്മി കൈലാസ്, ജ്വാല എസ് പരമേശ്വര്‍, ഷാരണി, രഘുനാഥ് സോപാനം എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

4 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 days ago