santhosh pandit open up about k rail
കെ റെയിൽ വിഷയത്തിൽ തന്റെ നിലപട് വ്യക്തമാക്കി സന്തോഷ്പണ്ഡിറ്റ്. എം ജി ശ്രീകുമാര്‍ അവതാരകനായെത്തുന്ന പരിപാടിയിലായിരുന്ന താരം തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
‘കെ റെയില്‍ എന്ന ആശയം നല്ലതാണ്. പക്ഷേ അതിന്റെ സ്‌പീഡ് വച്ചുനോക്കുമ്ബോള്‍ വന്ദേ ഭാരത് ട്രെയിനുകള്‍ പകരമായി ഉപയോഗിക്കാവുന്നതാണ്. ബുള്ളറ്റ് ട്രെയിനുകള്‍ നല്ലതാണ്. സര്‍ക്കാരിന്റെ കെെയില്‍ പെെസയുണ്ടെങ്കില്‍ കെ റെയില്‍ കൊണ്ടുവരുന്നതില്‍ തെറ്റില്ല. ഇനി കടമെടുത്തിട്ടായാലും പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കുക.
ജനങ്ങള്‍ക്ക് ഈ പ്രദേശത്ത് കണ്‍സ്‌ട്രക്ഷനോ മറ്റോ നടത്താനാകില്ല. വായ്‌പ പോലും ലഭ്യമാകില്ല. അതിനാല്‍ അവര്‍ ആവശ്യപ്പെടുന്ന തുക നഷ്ടപരിഹാരമായി നല്‍കണം. ഇങ്ങനെയല്ലാതെ വെറുതെ കുറ്റിയടിച്ചിട്ട് കുറെ നാള്‍ കഴിഞ്ഞ് പെെസയില്ലെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ ദുരിതത്തിലാകും’ – സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.
ബഫര്‍ സോണിലെ ജനങ്ങളും ദുരിതത്തിലാണ്. സ്ഥലം ഏറ്റെടുക്കുന്നില്ലെങ്കിലും അവര്‍ക്കും നഷ്ടങ്ങളുണ്ടാകുന്നുണ്ട്. അതിനാല്‍ അവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. വെെകുന്തോറും കൂടുതല്‍ തുക പദ്ധതിയ്ക്കായി വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സെമി ബുള്ളറ്റ് ട്രെയിന്‍ കേന്ദ്രത്തോട് ചോദിച്ചാല്‍ മതി. ഇതേ പാതയിലൂടെ ഒരു വന്ദേ ഭാരത് ട്രെയിന്‍ വന്നാല്‍ കെ റെയിലിന് തുല്യമാവുമെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…