കൊച്ചി: വയനാട്, എറണാകുളം ലോക് സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സരിത എസ് നായർ നൽകിയ ഹർജിയിൽ രാഹുൽ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ്.
രാഹുൽ ഗാന്ധിക്കും ഹൈബി ഈഡനും എതിരെ മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയെങ്കിലും വരണാധികാരി അന്യായമായി തള്ളിയെന്നാണ് സരിതയുടെ ഹരജിയിലെ ആരോപണം. മത്സരിക്കാൻ അർഹതയുള്ള തന്നെ ഒഴിവാക്കി നടത്തിയ തെരഞ്ഞെടുപ്പിലെ വിജയം റദ്ദാക്കണം.

