കൊച്ചി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകനും ഗ്രന്ഥകാരനുമായ ആര്‍. ഹരിയുടെ ‘വ്യാസ ഭാരതത്തിലെ ഭീഷ്മര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഇന്നലെ നിര്‍വഹിച്ചു. എളമക്കര മാധവ നിവാസില്‍ ചേര്‍ന്ന ലളിതമായ ചടങ്ങില്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി. കവി പ്രൊഫ. വി. മധുസൂദനന്‍ നായരാണ് അവതാരിക എഴുതിയിരിക്കുന്നത്. മഹാഭാരതത്തിലെ ഉജ്ജ്വല കഥാപാത്രങ്ങളെ വ്യാസ വീക്ഷണത്തോടെ കാലോചിതമായി അവതരിപ്പിക്കുന്ന പുസ്തക പരമ്പരയുടെ ഭാഗമാണ് വ്യാസ ഭാരതത്തിലെ ഭീഷ്മര്‍. വ്യാസ ഭാരതത്തിലെ ശ്രീകൃഷ്ണന്‍, കര്‍ണന്‍, ദ്രൗപദി, നാരദന്‍, വിദുരര്‍ എന്നിവയാണ് മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. കുരുക്ഷേത്ര പ്രകാശന്‍ ആണ് പ്രസാധകര്‍. ചടങ്ങില്‍ സർസംഘചാലകിന് പുറമെ ആര്‍. ഹരി, ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, കുരുക്ഷേത്ര എംഡി സി.കെ. രാധാകൃഷ്ണന്‍, എഡിറ്റര്‍ കാ.ഭാ. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
ശാസ്ത്രക്രിയക്ക് ശേഷം വിശ്രമ ജീവിതം നയിക്കുന്ന ശ്രീ.ആർ ഹരിയെ സന്ദർശിക്കാൻ സർസംഘചാലക് ശ്രീ മോഹൻ ഭഗവത് എത്തിയ വേളയിലാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. രണ്ട് ദിവസത്തെ കേരളാ തമിഴ്‌നാട് സന്ദർശനത്തിലാണ് ആർ എസ് എസ് മേധാവി. കൊച്ചിയിലെ ചടങ്ങുകൾക്ക് ശേഷം അദ്ദേഹം ട്രെയിൻമാർഗ്ഗം കന്യാകുമാരിയിലേക്ക് പോയി.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…