Friday, May 10, 2024
spot_img

ആർ എസ് എസ് പ്രചാരകനും ഗ്രന്ഥകാരനുമായ ആര്‍. ഹരിയുടെ ‘വ്യാസ ഭാരതത്തിലെ ഭീഷ്മര്‍’ സർസംഘചാലക് മോഹൻ ഭഗവത് പ്രകാശനം ചെയ്തു

കൊച്ചി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകനും ഗ്രന്ഥകാരനുമായ ആര്‍. ഹരിയുടെ ‘വ്യാസ ഭാരതത്തിലെ ഭീഷ്മര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഇന്നലെ നിര്‍വഹിച്ചു. എളമക്കര മാധവ നിവാസില്‍ ചേര്‍ന്ന ലളിതമായ ചടങ്ങില്‍ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി. കവി പ്രൊഫ. വി. മധുസൂദനന്‍ നായരാണ് അവതാരിക എഴുതിയിരിക്കുന്നത്. മഹാഭാരതത്തിലെ ഉജ്ജ്വല കഥാപാത്രങ്ങളെ വ്യാസ വീക്ഷണത്തോടെ കാലോചിതമായി അവതരിപ്പിക്കുന്ന പുസ്തക പരമ്പരയുടെ ഭാഗമാണ് വ്യാസ ഭാരതത്തിലെ ഭീഷ്മര്‍. വ്യാസ ഭാരതത്തിലെ ശ്രീകൃഷ്ണന്‍, കര്‍ണന്‍, ദ്രൗപദി, നാരദന്‍, വിദുരര്‍ എന്നിവയാണ് മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. കുരുക്ഷേത്ര പ്രകാശന്‍ ആണ് പ്രസാധകര്‍. ചടങ്ങില്‍ സർസംഘചാലകിന് പുറമെ ആര്‍. ഹരി, ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, കുരുക്ഷേത്ര എംഡി സി.കെ. രാധാകൃഷ്ണന്‍, എഡിറ്റര്‍ കാ.ഭാ. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ശാസ്ത്രക്രിയക്ക് ശേഷം വിശ്രമ ജീവിതം നയിക്കുന്ന ശ്രീ.ആർ ഹരിയെ സന്ദർശിക്കാൻ സർസംഘചാലക് ശ്രീ മോഹൻ ഭഗവത് എത്തിയ വേളയിലാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. രണ്ട് ദിവസത്തെ കേരളാ തമിഴ്‌നാട് സന്ദർശനത്തിലാണ് ആർ എസ് എസ് മേധാവി. കൊച്ചിയിലെ ചടങ്ങുകൾക്ക് ശേഷം അദ്ദേഹം ട്രെയിൻമാർഗ്ഗം കന്യാകുമാരിയിലേക്ക് പോയി.

Related Articles

Latest Articles