ദില്ലി : ഉന്നാവ് പെൺകുട്ടിയെ കുറിച്ചുള്ള ശശി തരൂർ എം പിയുടെ പരാമർശം വിവാദത്തില്‍. ഉന്നാവ് പെൺകുട്ടിക്ക് സർക്കാർ സഹായങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ട്വീറ്റിലാണ് പെൺകുട്ടിക്ക് എതിരെ മോശമായ പരാമർശം തരൂര്‍ എം പി നടത്തിയത്. ഉന്നാവിന്റെ മകളുടെ കാര്യത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണം. ‘കഴിഞ്ഞ വർഷം അവൾക്ക് ‘വിശുദ്ധി’ നഷ്ടപ്പെട്ടു . പിന്നെ മാതാപിതാക്കളെയും ബന്ധുക്കളെയും അഭിഭാഷകനെയും നഷ്ടമായി. ജീവനും അന്തസ്സിനും വേണ്ടി അവൾ ഇപ്പോഴും പോരാടുകയാണ്. സർക്കാറിന്റെ പരിഗണനയും മെച്ചപ്പെട്ട ചികിത്സയും അവൾ അർഹിക്കുന്നു’ – ശശി തരൂർ കുറിച്ചു.
എന്നാൽ ട്വീറ്റിൽ വിശുദ്ധി നഷ്ടപ്പെട്ടു എന്ന വാക്കാണ് വിവാദമായത്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വിശുദ്ധി നഷ്ടപ്പെട്ടു എന്ന പ്രയോഗം ശരിയല്ലെന്ന് വാദിച്ച് നിരവധി പേർ ശശി തരൂര്‍ എം പിക്കെതിരെ രംഗത്ത് വന്നു. സംഭവത്തിൽ ശശി തരൂർ വിശദീകരണവുമായി എത്തി. എന്നിരുന്നാലും പെൺകുട്ടിക്കെതിരെയുള്ള ശശി തരൂരിന്റെ വാക്കുകൾ കടുത്തതായിപ്പോയെന്ന വിധത്തില്‍ ഇപ്പോഴും വിമര്‍ശനം ഉയരുന്നുണ്ട്.
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…
കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…