Sunday, November 8, 2026

‘അവൾക്ക് വിശുദ്ധി നഷ്ടപ്പെട്ടു’ : ഉന്നാവ് പെൺകുട്ടിക്കെതിരെ മോശം പരാമര്‍ശവുമായി തരൂര്‍

ദില്ലി : ഉന്നാവ് പെൺകുട്ടിയെ കുറിച്ചുള്ള ശശി തരൂർ എം പിയുടെ പരാമർശം വിവാദത്തില്‍. ഉന്നാവ് പെൺകുട്ടിക്ക് സർക്കാർ സഹായങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ട്വീറ്റിലാണ് പെൺകുട്ടിക്ക് എതിരെ മോശമായ പരാമ‍ർശം തരൂര്‍ എം പി നടത്തിയത്. ഉന്നാവിന്‍റെ മകളുടെ കാര്യത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണം. ‘കഴിഞ്ഞ വർഷം അവൾക്ക് ‘വിശുദ്ധി’ നഷ്ടപ്പെട്ടു . പിന്നെ മാതാപിതാക്കളെയും ബന്ധുക്കളെയും അഭിഭാഷകനെയും നഷ്ടമായി. ജീവനും അന്തസ്സിനും വേണ്ടി അവൾ ഇപ്പോഴും പോരാടുകയാണ്. സർക്കാറിന്‍റെ പരിഗണനയും മെച്ചപ്പെട്ട ചികിത്സയും അവൾ അർഹിക്കുന്നു’ – ശശി തരൂർ കുറിച്ചു.

എന്നാൽ ട്വീറ്റിൽ വിശുദ്ധി നഷ്ടപ്പെട്ടു എന്ന വാക്കാണ് വിവാദമായത്. ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വിശുദ്ധി നഷ്ടപ്പെട്ടു എന്ന പ്രയോഗം ശരിയല്ലെന്ന് വാദിച്ച് നിരവധി പേർ ശശി തരൂര്‍ എം പിക്കെതിരെ രംഗത്ത് വന്നു. സംഭവത്തിൽ ശശി തരൂർ വിശദീകരണവുമായി എത്തി. എന്നിരുന്നാലും പെൺകുട്ടിക്കെതിരെയുള്ള ശശി തരൂരിന്‍റെ വാക്കുകൾ കടുത്തതായിപ്പോയെന്ന വിധത്തില്‍ ഇപ്പോഴും വിമര്‍ശനം ഉയരുന്നുണ്ട്.

Related Articles

Latest Articles