satelite-phone-thuraya
അമേരിക്ക ഒസാമ ബിൻലാദനെ പിടികൂടുമ്പോൾ അയാൾ ഉപയോഗിച്ചിരുന്ന സാറ്റ് ഫോണാണ് ‘തുറയ’. ഇതിന്റെ സിഗ്നല്‍ സേര്‍ച്ച് ചെയ്താണ് യുഎസ് നേവി ഇദ്ദേഹത്തിന്റെ സ്ഥലം കണ്ടെത്തിയത്. ലോകത്തെ ഏറ്റവും മികച്ച സാറ്റലൈറ്റ് ഫോണ്‍ സര്‍വീസ് നല്‍കുന്ന കമ്പനിയാണു യുഎഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തുറയ.
161 രാജ്യങ്ങളില്‍ തുറയ്ക്ക് നെറ്റ് വർക്കുമുണ്ട്. എന്നാൽ, ഇന്ത്യയില്‍ ഇതിനു നെറ്റ്‌വര്‍ക്ക് ഉണ്ടെങ്കിലും തീവ്രവാദ ഭീഷണി ചെരുക്കുന്നതിനായി ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്. വയര്‍ലെസ് ആക്ടിലെ സെക്ഷന്‍ ആറ്, ടെലിഗ്രാഫ് ആക്ടിലെ സെക്ഷന്‍ 20 എന്നിവ പ്രകാരമാണ് നിരോധിച്ചിരിക്കുന്നത്.
മൊബൈല്‍ നെറ്റ്‌വര്‍ക്ക് കിട്ടാത്ത മരൂഭൂമികള്‍, സമുദ്രങ്ങള്‍, പര്‍വതങ്ങള്‍, കൊടുങ്കാടുകള്‍ എന്നിവിടങ്ങളിലാണ് സാറ്റലൈറ്റ് ഫോണുകള്‍ഉപയോഗിക്കുന്നത്. ദുരന്തനിവാരണം, കുറ്റാന്വേഷണം, തീവ്രവാദം എന്നിവയ്ക്കാണ് സാറ്റലൈറ്റ് ഫോണുകള്‍ പ്രധനമായിട്ട് ഉപയോഗിക്കുന്നത്. ഏറ്റവും ശക്തമായ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ തീവ്രവാദികള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നത് തുറയ കമ്പനിയുടെ സാറ്റ് ഫോണാണ്.
ഏറ്റവും വിപരീതമായ കാലാവസ്ഥകളില്‍ കാര്യക്ഷമമായി പ്രവൃത്തിക്കുന്നുണ്ട് എന്നതാണ് തുറയയുടെ പ്രധാന പ്രത്യേകത. കഠിനമായ ചൂടിലും അതിശൈത്യത്തിലും ഇത് ഒരേ രീതിയിലെ കാര്യക്ഷമത തന്നെ കാണിക്കും. എത്ര തണുപ്പിലും കാണാനാവുന്ന പ്രത്യേക ഗോറില ഗ്ലാസിലാണ് ഈ ഫോണിന്റെ ഡിസ്‌പ്ലേ. ലോകത്ത് ഏറ്റവും വലിയ ഡിസ്‌പ്ലേ നല്‍കുന്ന സാറ്റ്‌ഫോണും തുറയയാണ്.
വോയ്‌സ് സര്‍വീസിനൊപ്പം ഡേറ്റ സര്‍വീസും നല്‍കുന്ന സാറ്റ്‌ഫോണ്‍ കമ്പനിയാണ് തുറയ. പല സാറ്റ് ഫോണ്‍ കമ്പനികളും വോയ്‌സ് സര്‍വീസ് മാത്രമേ നല്‍കുന്നുള്ളൂ. രണ്ട് സാറ്റലൈറ്റ് ഉപയോഗിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. അമേരിക്കയില്‍ തുറയയ്ക്കു പൊതുനിരോധനം ആണെങ്കിലും ഇവരുടെ സാറ്റലൈറ്റ് ഉണ്ടാക്കി കൊടുത്തിരിക്കുന്നത് അമേരിക്കന്‍ കമ്പനിയായ ബോയിങ് ആണെന്നെതാണ് എടുത്തു പറയേണ്ട കാര്യം.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…