sathyameva-jayathe
സുരേഷ്‌ഗോപിയുടെ സൂപ്പർ ഹിറ്റുകളിൽ ഒന്നായ 2000-ത്തിൽ റിലീസായ സത്യമേവ ജയതേയുടെ രണ്ടാം ഭാഗം വൈകാതെ തന്നെ ഉണ്ടാകുമെന്ന സൂചനകൾ നൽകി സംവിധായകൻ വിജി തമ്പി.സുരേഷ് ഗോപി നായകനായെത്തിയ സിനിമയുടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകരിൽ നിന്നും അദ്ദേഹം അഭിപ്രായങ്ങൾ തേടിയിരുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ നിരവധി സിനിമ പ്രേമികളാണ് ചന്ദ്രചൂഢന്റെ രണ്ടാം വരവിനെ സ്വീകരിച്ചത്.
മികച്ച പ്രതികരണങ്ങളായിരുന്നു രണ്ടാം ഭാഗത്തിനെക്കുറിച്ചുള്ള പോസ്റ്റിന് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘നീണ്ട 22 വർഷം കഴിഞ്ഞെങ്കിലും ചന്ദ്രചൂഡൻ ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു എന്നറിഞ്ഞതിൽ സംവിധായകനെന്ന നിലയിൽ ഏറെ സന്തോഷവും ഒപ്പം അഭിമാനവും തോന്നിയ നിമിഷം’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ആദ്യ ഭാഗത്തിന്റെ തിരക്കഥ എഴുതിയ അലക്‌സ് കടവിലും ജിഎ ലാലും ജീവിച്ചിരിപ്പില്ല. എങ്കിലും രണ്ടാം ഭാഗത്തിന് അവരുടെ ആശീർവ്വാദം തീർച്ചയായും കൂടെയുണ്ടാകുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് സംവിധായകൻ. തിരക്കഥയിൽ പൂർണ്ണ വിശ്വാസം വന്നശേഷമേ ക്യാമറ ചലിപ്പിക്കുവെന്ന് വിജി തമ്പി ചന്ദ്രചൂഡന്റെ ആരാധകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. മികച്ച തിരക്കഥയാകണമെന്ന് നിരവധി പേർ കമന്റ് ചെയ്തതിന് പിന്നാലെയാണ് മറുപടി. പ്രേക്ഷകർ ഒപ്പമുണ്ടാകണമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നുണ്ട്.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…