ന്യൂദില്ലി : 2026ൽ പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇതുവരെ 16 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു. മരിച്ചവരിൽ പത്ത് നാവികരും ഉൾപ്പെടുന്നുവെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് വ്യക്തമാക്കി. സിപിഎം എംപി ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു മന്ത്രിയുടെ വിശദീകരണം.
സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒമാനിൽ എട്ടുപേരും യുഎഇയിൽ നാലുപേരും കുവൈത്തിൽ രണ്ടുപേരും സൗദി അറേബ്യയിലും ഇറാഖിലും ഓരോരുത്തരുമാണ് മരിച്ചത്. സംഘർഷവുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളിൽ 75 ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. യുഎഇയിൽ 32 പേർക്കും ഒമാനിൽ 24 പേർക്കും കുവൈത്തിൽ 13 പേർക്കും ഖത്തറിൽ നാല് പേർക്കും സൗദി അറേബ്യയിലും ഇസ്രയേലിലും ഓരോരുത്തർക്കുമാണ് പരിക്കേറ്റത്.
ഇതിന് പുറമെ, ഖത്തറിലെ റാസ് ലഫാൻ വാതക കേന്ദ്രത്തിലുണ്ടായ അപകടത്തിൽ 12 ഇന്ത്യക്കാർ കൂടി മരിച്ചതായും മന്ത്രി അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ബന്ധപ്പെട്ട രാജ്യങ്ങളിലെ സർക്കാരുകളുമായി സഹകരിച്ച് വിദേശകാര്യ മന്ത്രാലയം നടപടി സ്വീകരിച്ചതായും പരിക്കേറ്റവർക്ക് പ്രാദേശിക ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കിയതായും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുകയും കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യുദ്ധമേഖലകളിൽ അപകടത്തിൽപ്പെടുന്ന ഇന്ത്യൻ നാവികർക്ക് ഡിജിഎംഎ വെൽഫെയർ സ്കീം പ്രകാരം 10 ലക്ഷം രൂപയുടെ അടിയന്തര ധനസഹായം ലഭിക്കും. ഇതിന് പുറമെ മാരിടൈം യൂണിയൻ ഓഫ് ഇന്ത്യയുടെയും നാഷണൽ യൂണിയൻ ഓഫ് സീഫെയറേഴ്സ് ഓഫ് ഇന്ത്യയുടെയും പദ്ധതികൾ പ്രകാരം അധിക നഷ്ടപരിഹാരത്തിനും അർഹതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
2026 ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഇറാനിൽ നിന്ന് 2,557 ഇന്ത്യക്കാരെ അർമേനിയ, അസർബൈജാൻ അതിർത്തികൾ വഴി സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ടെഹ്റാനിലെ ഇന്ത്യൻ എംബസിക്ക് കഴിഞ്ഞു. അതേസമയം, വിദ്യാർഥികൾ, തൊഴിലാളികൾ, നാവികർ, മത്സ്യത്തൊഴിലാളികൾ എന്നിവരടക്കം ഏകദേശം 7,000 ഇന്ത്യക്കാർ ഇപ്പോഴും ഇറാനിലുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. മെഡിക്കൽ വിദ്യാർഥികളുടെ പ്രശ്നങ്ങൾ ഇറാൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
ദുബായിലെ ഇറാനിയൻ ആശുപത്രി അടച്ചുപൂട്ടിയതിനെ തുടർന്ന് അവിടെ ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെ 130-ലധികം ഇന്ത്യക്കാർ നേരിടുന്ന വിസ പ്രശ്നങ്ങളും കേന്ദ്ര സർക്കാർ നിരീക്ഷിച്ചുവരികയാണ്. യുഎഇയിലെ ഇന്ത്യൻ മിഷൻ ഇവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നയതന്ത്രതലത്തിൽ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാൽ വിസ സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ അതത് രാജ്യങ്ങളുടെ അധികാരപരിധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, അമേരിക്കയിലെ അരിസോണയിൽ നടന്ന ‘ഓപ്പറേഷൻ ചെക്ക്മേറ്റ്’ നടപടിയുടെ ഭാഗമായി അറസ്റ്റിലായ 52 പേരിൽ 30 പേർ ഇന്ത്യക്കാരാണെന്ന റിപ്പോർട്ടുകളും വിദേശകാര്യ മന്ത്രാലയം പരിശോധിച്ചുവരികയാണ്. അനധികൃതമായി രാജ്യത്ത് താമസിച്ചെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരുടെ വിവരങ്ങൾ ഔദ്യോഗികമായി ലഭിക്കുന്നതിനായി വാഷിങ്ടണിലെ ഇന്ത്യൻ എംബസി അമേരിക്കൻ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്നും കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…