India

സവര്‍ക്കറെ കോണ്‍​ഗ്രസ് അപമാനിക്കുകയായിരുന്നു! അർഹിച്ച ആദരവ് നൽകിയിരുന്നില്ല: രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ലഖ്‌നൗ: കോൺഗ്രസ് വി ഡി സവർക്കറെ അപമാനിക്കുകയായിരുന്നെന്നും അദ്ദേഹത്തിന് അര്‍ഹിക്കുന്ന ആദരവ് ലഭിച്ചില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് . സ്വാതന്ത്ര്യത്തിന് ശേഷം സവര്‍ക്കര്‍ക്ക് ലഭിക്കേണ്ട ആദരവ് ലഭിച്ചില്ല. വിപ്ലവകാരി, എഴുത്തുകാരന്‍, തത്ത്വചിന്തകന്‍, കവി തുടങ്ങിയ എല്ലാ മേഖലയിലും പ്രതിഭയായ സവര്‍ക്കറെ കോണ്‍ഗ്രസ് നിരന്തരം അപമാനിക്കുകയായിരുന്നു.

സവര്‍ക്കറുടെ വാക്കുകള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നെങ്കില്‍ രാജ്യം വിഭജിക്കുമായിരുന്നില്ല. പാകിസ്ഥാന്‍ യാഥാര്‍ത്ഥ്യമല്ലെന്നും എന്നാല്‍ ഇന്ത്യ എപ്പോഴും ഇവിടെയുണ്ടാകുമെന്നും സവര്‍ക്കര്‍ പറഞ്ഞിരുന്നുവെന്നും യോഗി വ്യക്തമാക്കി.

സവര്‍ക്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ സവര്‍ക്കറെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു. രാജ്യം സ്വതന്ത്രമാകണമെന്ന ഒരേയൊരു ലക്ഷ്യമേ സവര്‍ക്കറിനുണ്ടാ‌യിരുന്നുള്ളൂ. തന്റെ ജീവിതം മുഴുവന്‍ രാജ്യത്തിന് നല്‍കാനാണ് അദ്ദേഹം ചെലവഴിച്ചത്. അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാര്‍ പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചെന്നും പിന്നീട് കോണ്‍ഗ്രസ് സര്‍ക്കാര്‍ നീക്കം ചെയ്തു.

B4 Admin

Recent Posts

വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ മതംമാറ്റം. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച എന്‍.ജി.ഒയെ പൂട്ടാന്‍ ഇ.ഡി, നിയമം ലംഘിച്ച് ഭാരതത്തിലേക്ക് എത്തിച്ചത് 500 കോടിയിലധികം രൂപയുടെ വിദേശധനം

ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…

4 hours ago

ഡിജിറ്റല്‍ ലോകത്തെ കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ഭാരതം. കുട്ടികള്‍ക്കെതിരായ അതിക്രമ വിവരങ്ങള്‍ ഇനി ഡയറക്ട് ഗൂഗിളില്‍ നിന്ന് പോലീസിലേക്ക്

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…

5 hours ago

സുപ്രധാന മുന്നേറ്റം. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനായി ഭാരതത്തിന് യൂറോപ്യന്‍ രാജ്യങ്ങളുടെ ശക്തമായ പിന്തുണ

ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…

6 hours ago

ഏകധ്രുവ ലോകക്രമത്തിനെതിരെ ഭാരതം. ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രിയുടെ ശക്തമായ മുന്നറിയിപ്പ്

ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…

6 hours ago

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

20 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

21 hours ago