തൃശൂര്‍: ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ രാമനെ തിരിച്ചു തരൂ’… തൃശൂര്‍ കളക്ടറുടെ ഫേസ്ബുക്ക് കമന്റ് ബോക്‌സില്‍ നിറഞ്ഞു തുളുമ്പുന്ന അപേക്ഷയാണിത്. കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പ് നിരോധനത്തിനെതിരെയാണ് ആനപ്രേമികളുടെ പ്രതിഷേധവും അപേക്ഷയും. അനുപമ. ടി.വി ഐഎഎസ് എന്ന ഔദ്യോഗിക അക്കൗണ്ടിലെ വിഷു ആശംസാ പോസ്റ്റിനു താഴെയാണ് കമന്റുകള്‍ നിറഞ്ഞിരിക്കുന്നത്.
‘മാഡം ഞങ്ങളുടെ രാമനെ ഞങ്ങള്‍ക്ക് വിട്ടുതരണം’ എന്നാണ് ഒരാളുടെ കമന്റ്, മറ്റൊരാളുടെ അപേക്ഷ ‘മാഡം ഞങ്ങള്‍ക്ക് രാമനില്ലാതെ പറ്റില്ല, പ്ലീസ് വിട്ടുതരണം’ എന്നാണ്. ‘ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങള്‍ രാമന് വേണ്ടി സമരം ചെയ്തത്, അതിനുശേഷം രാമന്റെ വിലക്ക് മാറ്റി എന്നാണ് അധികാരികള്‍ ഉറപ്പ് നല്‍കിയത്. ഞങ്ങളെ ഇനിയും വിഷമിപ്പിക്കരുത്. ഇതിന് പിന്നില്‍ ഞങ്ങള്‍ക്കൊരു കപട ഉദ്ദേശ്യവുമില്ല,
ഞങ്ങളുടെ രാമനോടുള്ള അതിയായ സ്‌നേഹം മാത്രമേയുള്ളള്ളു, ‘ഞങ്ങളുടെ രാമനെ തിരിച്ചുതരൂ.. ഇത് അപേക്ഷയാണ്. നിരോധിക്കാന്‍ വേറെന്തൊക്കെയുണ്ട്, ഞങ്ങളുടെ രാമനെ തന്നെ വേണോ..’, ‘എല്ലാ ജില്ലയിലേക്കും വേണ്ട മാഡം, തൃശൂര്‍ ജില്ലയില്‍ മാത്രം മതി. അതിനും കഴിയില്ലെങ്കില്‍ തൃശൂര്‍ പൂരത്തിനെങ്കിലും വിലക്കൊന്ന് മാറ്റാമോ..’ എന്നിങ്ങനെ പോകുന്നു കമന്റുകളും അപേക്ഷകളും.
അതേ സമയം രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയ നിലപാടിനെ അനുകൂലിച്ചും ധാരാളം കമന്റുകള്‍ വരുന്നുണ്ട്. ‘രാമനെ എഴുന്നെള്ളിക്കാതിരിക്കുന്നതാണ് ഏറ്റവും സേഫ്റ്റി’, ‘തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വരുന്നതിന് മുന്‍പും തൃശൂര്‍ പൂരവും തെക്കേ ഗോപുരനട തള്ളിത്തുറക്കലും ഉണ്ടായിരുന്നു, രാമചന്ദ്രന്റെ കാലശേഷവും ഇതൊക്കെ മുറപോലെ നടക്കും’ എന്നൊക്കെയാണ് എഴുന്നെള്ളിപ്പ് വിലക്കിനെ അനുകൂലിക്കുന്നവര്‍ക്ക് പറയാനുള്ളത്.
നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ…
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം…
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…