തിരുവനന്തപുരം : മണ്ണിനെ സംരക്ഷിക്കുക എന്ന ഈശ ഫൌണ്ടേഷൻ ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള 30- അംഗ സൈക്ലിങ് സംഘം തിരുവനന്തപുരത്ത് എത്തിച്ചേർന്നു. ഡിസംബർ 20 ന് കർണാടകയിൽ എത്തിയ സംഘം മൈസൂർ വഴിയാണ് കേരളത്തിലേക്ക് പ്രവേശിച്ചത്. വയനാട്, കോഴിക്കോട്, ഗുരുവായൂർ, കൊച്ചി എന്നിവിടങ്ങളിൽ റാലി നടത്തിയ ശേഷം സംഘം ഇന്ന് തലസ്ഥാനത്ത് എത്തുകയായിരുന്നു.
നാളെ (ജനുവരി 3) രാവിലെ 9 മണിക്ക് കവടിയാർ വിവേകാനന്ദ പാർക്കിൽ നിന്നും ആരംഭിക്കുന്ന റാലി ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് അവസാനിക്കും. സംഘം ഇതിനു മുൻപും നിരവധി പ്രകൃതി സംരക്ഷണ പദ്ധതികൾക്കായി സൈക്കിളിൽ പ്രചരണം നടത്തിയിട്ടുണ്ട്.

