Saturday, December 20, 2025

വീടുമുതൽ വിദ്യാഭ്യാസം വരെയുള്ള മുഴുവൻ പട്ടികജാതി പദ്ധതികളിലും ഇടത് സർക്കാർ കയ്യിട്ട് വാരുന്നു; പട്ടികജാതി ക്ഷേമത്തിനായി കേന്ദ്രം അനുവദിക്കുന്ന കോടിക്കണക്കിനു രൂപയുടെ ഫണ്ടുകളിൽ നടക്കുന്ന അഴിമതികളിൽ കൊല്ലത്ത് പട്ടികജാതി മോർച്ചയുടെ പ്രതിഷേധം; കളക്ടറെ നേരിൽ കാണാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

കൊല്ലം: വീടുമുതൽ വിദ്യാഭ്യാസം വരെയുള്ള മുഴുവൻ പട്ടികജാതി പദ്ധതികളിലും ഇടത് സർക്കാർ കയ്യിട്ടു വരുന്നതായി പട്ടികജാതി മോർച്ച. പട്ടികജാതി വിദ്യാർഥികൾക്കു വിതരണം ചെയ്യേണ്ട സ്റ്റൈഫന്റ്, ലംസം ഗ്രാന്റ് തുടങ്ങിയ വിദ്യാഭാസ ആനുകൂല്യം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഇടതുപക്ഷ സർക്കാരിന്റെ പട്ടികജാതി വഞ്ചനക്ക് എതിരെ ബിജെപി പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റി കൊല്ലം കളക്ട്രറ്റിലേക്ക് മർച്ച് നടത്തി. കൊല്ലം ഇരുമ്പ്പാലത്തിനു സമീപത്തു നിന്നും ആരംഭിച്ച മാർച്ച്‌ കൊല്ലം കളക്ട്രറ്റിനു മുന്നിൽ പോലീസ് ബാരിക്കേട് കെട്ടി തടഞ്ഞു. കളക്ടറേ കാണണമെന്നു ആവശ്യപ്പെട്ടു മൂന്ന് പ്രവർത്തകർ മതിലുകൾ ചാടികടന്നു തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ്‌ ചെയ്തു വിട്ടയച്ചു.

SC MORCHA MARCH
SC MORCHA MARCH

എസ് സി മോർച്ച ജില്ലാ പ്രസിഡന്റ് ബി ബബുൽദേവ് അദ്ധ്യക്ഷത വഹിച്ച പരിപാടി ബിജെപി ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാർ ഉദ്ഘാടനം ചെയ്തു .വീടുമുതൽ വിദ്യാഭാസം വരെയുള്ള മുഴുവൻ പട്ടികജാതി പദ്ധതിയിലും കേരളത്തിലെ ഇടതു സർക്കാർ കയ്യിട്ടു വരുകയാണെന്ന് ബി ബി ഗോപകുമാർ പറഞ്ഞു.പരിപാടിയിൽ എസ് സി മോർച്ച സംസ്ഥാന സെക്രട്ടറി മനോജ്‌ മനക്കേക്കര,നെടുമ്പന ശിവൻ,പ്രസാദ്, ചന്ദ്രബോസ്സ് എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ രതു തങ്കപ്പൻ, സൗമ്യ ജില്ലാ കമ്മിറ്റി അംഗം ഷാജി, മണ്ഡലം പ്രസിഡന്റ്മാരായ പ്രസാദ്, രമ കാർത്തികേയൻ, രാജേഷ്, രാജേന്ദ്രൻ പി സി, ബാബു കിളിക്കൊല്ലൂർ, രാജേഷ്,പ്രകാശ്,ജനറൽ സെക്രട്ടറിമാരായ പ്രശാന്തൻ,വാസുദേവൻ, ബിജുലാൽ എന്നിവർ പങ്കെടുത്തു.

എസ് സി വിഭാഗങ്ങൾക്ക് സർക്കാർ അനുവദിക്കുന്ന വിവിധ ക്ഷേമ പദ്ധതികൾ സിപിഎം നേതാക്കൾ വ്യാജ രേഖകൾ ചമച്ച് തട്ടിയെടുക്കുന്നതായുള്ള ആരോപണങ്ങൾ സംസ്ഥാനവ്യാപകമായി ഉയരുകയാണ്. എസ് സി വിദ്യാർത്ഥികൾക്കായി അനുവദിച്ച പഠന മുറിക്കുള്ള ധനസഹായ പദ്ധതി സിപിഎം നേതാക്കളുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലെത്തിയ സംഭവം നേരത്തെ തിരുവനന്തപുരം കോർപ്പറേഷനിലും റിപ്പോർട്ട് ചെയ്തിരുന്നു. സാധാരണ ജനങ്ങളുടെ ക്ഷേമ പദ്ധതികൾ തട്ടിയെടുക്കുന്ന സിപിഎം നേതാക്കൾക്കെതിരെ തിരുവനന്തപുരത്തും വലിയ പ്രതിഷേധ സമരങ്ങൾ നടന്നിരുന്നു.

Related Articles

Latest Articles