Friday, December 19, 2025

പാകിസ്ഥാനും ചൈനയ്ക്കും നെഞ്ചിടുപ്പുകൂട്ടി അതിർത്തി കാക്കാൻ ‘പ്രളയ്’ മിസൈലുകൾ എത്തുന്നു

ദില്ലി : അഗ്നിയ്‌ക്ക് പിന്നാലെ ഹൃസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ അതിർത്തികളിൽ വിന്യസിക്കാനൊരുങ്ങി സേനകൾ. പാക്-ചൈന അതിർത്തി ലക്ഷ്യമാക്കി നിർമ്മിച്ച പ്രളയ് മിസൈലുകൾ ജനറൽ ബിപിൻ റാവതിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായിരുന്നു. കരസേനയ്‌ക്ക് അടിയന്തിര ഘട്ടത്തിൽ വളരെ പെട്ടെന്ന് ട്രക്കുകളിൽ ഘടിപ്പിച്ച വിക്ഷേപണികളിൽ നിന്നും പ്രളയ് കുതിച്ചുയരും. അതിർത്തിയിലുടനീളം അതിവേഗം എത്തിക്കാനും മറ്റ് സാങ്കേതിക സഹായമില്ലാതെ ഒരു സൈനിക യൂണിറ്റിന് നേരിട്ട് കൈകാര്യം ചെയ്യാനാകുന്ന സംവിധാനമാണ് പ്രളയ് മിസൈലുകളുടെ സവിശേഷത. പ്രളയ് മിസൈലുകളുടെ സാന്നിദ്ധ്യം അതിർത്തികളിൽ നിർണ്ണായകമാകും.

150-500 കിലോമീറ്റർ പരിധിയിൽ പ്രഹരം നടത്താൻ പ്രളയ്ക്ക് കഴിയുമെന്നാണ് പ്രതിരോധ മന്ത്രാലയം പറയുന്നത്. പുതിയ ഭൂതല ബാലിസ്റ്റിക് മിസൈലുകൾ തയ്യാറാണെന്നും നടപടികൾ അവസാന ഘട്ടത്തിലാണെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു. അതിർത്തികളിലെ അടിയന്തിര ആവശ്യം പരിഗണിച്ചു തന്നെയാണ് ഹൃസ്വദൂര മിസൈലുകളുടെ ദ്രുതഗതിയിലുള്ള നിർമ്മാണം. മൂന്നിലേറെ തവണത്തെ പരീക്ഷണങ്ങളെ വിജയകരമായി പൂർത്തിയാക്കിയ പ്രളയ് നിലവിലെ ചൈനയുടെ ഗൂഢ ലക്ഷ്യങ്ങൾക്ക് കനത്ത തിരിച്ചടി തന്നെയാണ്.

പാക്-ചൈന അതിർത്തിയെ ലക്ഷ്യം വെച്ചു തന്നെയാണ് ഉഗ്രപ്രഹര ശേഷിയുള്ള ഇന്ത്യയുടെ തദ്ദേശീയ മിസൈലുകൾ കുതിക്കുക. ജനവാസ മേഖലയെ ബാധിക്കാതെ തന്നെ ശത്രു പാളയങ്ങൾ തകർക്കുക എന്നത് ഈ കാലഘട്ടത്തിലെ ഏറെ ദുഷ്‌ക്കരമായ തന്ത്രമാ ണെന്നതും പ്രളയിനെ വ്യത്യസ്തമാക്കുന്നു. അതീവ കൃത്യതയോടെ ഉപയോഗിക്കാവുന്നവയാണ് പ്രളയ് മിസൈലുകളെന്നും പ്രതിരോധ വകുപ്പ് വ്യക്തമാക്കി.

Related Articles

Latest Articles