School officials expel student with hyperactivity disorder; Child Rights Commission with action
കട്ടപ്പന: അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോഡർ (എഡിഎച്ച്ഡി) രോഗമുള്ള കുട്ടിയെ പുറത്താക്കിയ സ്‌കൂൾ അധികൃതർക്കെതിരെ നടപടിയുമായി ബാലാവകാശ കമ്മീഷൻ. മരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂളിലെ ഒൻമ്പതാം ക്ലാസ് വിദ്യാർത്ഥിയെയാണ് അച്ചടക്കമില്ലെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയത്. തുടര്‍ന്ന് വിഷയം പരിശോധിച്ച കമ്മിഷന്‍ അംഗം എന്‍. സുനന്ദയാണ് വിദ്യാര്‍ത്ഥിക്ക് പുനഃപ്രവേശനം നല്‍കാന്‍ തൊടുപുഴ വിദ്യാഭ്യാസ ഉപഡറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഒന്നാം ക്ലാസ് മുതൽ ഇതേ സ്‌കൂളിലായിരുന്നു കുട്ടി പഠിച്ചിരുന്നത്. വിദ്യാർത്ഥിയെയും രക്ഷിതാവിനെയും നേരിട്ട് കാണുകയും സ്‌കൂൾ അധികൃതരെ ഹിയറിംഗ് നടത്തുകയും ചെയ്തതിന് ശേഷമാണ് കമ്മീഷൻ ഉത്തരവ്. സ്‌കൂൾ പ്രിൻസിപ്പളിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി സമയബന്ധിതമായി പൂർത്തിയാക്കാനും കമ്മീഷൻ ഉത്തരവിനെ തുടർന്ന് സ്വീകരിക്കുന്ന നടപടികൾ 15 ദിവസത്തിനകം സമർപ്പിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
ഇറാൻ തിരിച്ചു വരാനാകാത്ത സാമ്പത്തിക തകർച്ചയിലേക്ക്. റിയാലിന് പേപ്പറിനേക്കാൾ പോലും വിലയില്ലാത്ത അവസ്ഥ. 40% കവിഞ്ഞ പണപ്പെരുപ്പം, ദിവസേന മാറുന്ന…
കൊച്ചി മുസരീസ് ബിനാലെയിൽ ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ക്രിസ്തുവിന്റെ അന്ത്യ അത്താഴം എന്ന ചിത്രത്തെ വികലമാക്കി നഗ്‌നത നടുനായകത്വം വഹിക്കുന്ന…
ശാസ്തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ. ഓഫീസിനെച്ചൊല്ലി വി.കെ പ്രശാന്തും ആർ ശ്രീലേഖയും തമ്മിൽ…
ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ അല്ല എന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് ഗണേഷ് പറഞ്ഞത് കള്ളം. ചെലവിന്റെ ഇരട്ടി…
ചെന്നൈ : ഭീകരവാദം മുഖമുദ്രയാക്കിയ രാജ്യങ്ങളോട് സൗഹൃദപരമായ അയൽപക്ക മര്യാദകൾ കാണിക്കാൻ ഭാരതത്തിന് ബാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.…
ദില്ലി: ബലൂചിസ്ഥാനിൽ വരും മാസങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചേക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ…