Saturday, April 27, 2024
spot_img

ഹൈപ്പറാക്ടിവിറ്റി ഡിസോഡറുള്ള വിദ്യാർത്ഥിയെ പുറത്താക്കി സ്കൂൾ അധികൃതർ; നടപടിയുമായി ബാലാവകാശ കമ്മീഷന്‍

കട്ടപ്പന: അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോഡർ (എഡിഎച്ച്ഡി) രോഗമുള്ള കുട്ടിയെ പുറത്താക്കിയ സ്‌കൂൾ അധികൃതർക്കെതിരെ നടപടിയുമായി ബാലാവകാശ കമ്മീഷൻ. മരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂളിലെ ഒൻമ്പതാം ക്ലാസ് വിദ്യാർത്ഥിയെയാണ് അച്ചടക്കമില്ലെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയത്. തുടര്‍ന്ന് വിഷയം പരിശോധിച്ച കമ്മിഷന്‍ അംഗം എന്‍. സുനന്ദയാണ് വിദ്യാര്‍ത്ഥിക്ക് പുനഃപ്രവേശനം നല്‍കാന്‍ തൊടുപുഴ വിദ്യാഭ്യാസ ഉപഡറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഒന്നാം ക്ലാസ് മുതൽ ഇതേ സ്‌കൂളിലായിരുന്നു കുട്ടി പഠിച്ചിരുന്നത്. വിദ്യാർത്ഥിയെയും രക്ഷിതാവിനെയും നേരിട്ട് കാണുകയും സ്‌കൂൾ അധികൃതരെ ഹിയറിംഗ് നടത്തുകയും ചെയ്തതിന് ശേഷമാണ് കമ്മീഷൻ ഉത്തരവ്. സ്‌കൂൾ പ്രിൻസിപ്പളിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി സമയബന്ധിതമായി പൂർത്തിയാക്കാനും കമ്മീഷൻ ഉത്തരവിനെ തുടർന്ന് സ്വീകരിക്കുന്ന നടപടികൾ 15 ദിവസത്തിനകം സമർപ്പിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

Related Articles

Latest Articles