കാസർകോട് : കാഞ്ഞങ്ങാട് ഇഖ്ബാൽ സ്കൂൾ പരിസത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരി സംഘത്തിന്റെ വിളയാട്ടം.സ്കൂൾ പരിസരത്ത് ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ലഹരിമുക്ത ജാഗ്രത സമിതി പ്രവർത്തകരെ ലഹരി സംഘം ആക്രമിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. സ്കൂൾ പരിസരത്തെ ലഹരിയുപയോഗം ചോദ്യംചെയ്തതിന് വാഹനമിടിപ്പിച്ച് കൊലപ്പെടുത്താനും സംഘം ശ്രമിച്ചതായി പരാതിയിൽ പറയുന്നു. പാലായി സ്വദേശിയായ യുവാവിനെ ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തു.

