India

വിവാഹാഭ്യർത്ഥന നിരസിച്ചു; പിന്നാലെ കൂട്ടുകാരുടെ പരിഹാസം; പകതീർക്കാൻ അദ്ധ്യാപികയെ വിദ്യാർത്ഥികളുടെ മുന്നിൽവച്ച് യുവാവ് കുത്തിക്കൊന്നു

തഞ്ചാവൂർ: സ്കൂൾ അദ്ധ്യാപികയെ കുട്ടികളുടെ കണ്മുന്നിൽ ക്ലാസ്‌മുറിയിൽ വച്ച് യുവാവ് കുത്തിക്കൊന്നു. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌ മരിച്ചത്. പ്രതിയായ എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. 4 മാസം മുൻപാണ് രമണി മല്ലിപ്പട്ടണം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപികയായി എത്തിയത്. തന്റെ വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ പക തീർക്കാനാണ് മദൻ രമണിയെ അതിക്രൂരമായി കുത്തിക്കൊന്നത്.

ഇന്ന് രാവിലെ ക്ലാസ് മുറിയിൽ പഠിപ്പിച്ചുകൊണ്ടിരുന്ന രമണിയെ പ്രതി മദൻ വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് കൈയ്യിൽ കരുതിയ കത്തികൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കും മുൻപേ യുവതി മരിച്ചു. കൊലപാതകം നടത്തിയതിന് ശേഷം ഇയാൾ സ്കൂളിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അധികൃതർ ഇയാളെ പിടികൂടി മല്ലിപ്പട്ടണം പൊലിസിനെ ഏൽപ്പിക്കുകയായിരുന്നു. നിരവധി തവണ ഇയാൾ അദ്ധ്യാപികയോട് പ്രണയാഭ്യർത്ഥന നടത്തുകയും കൂട്ടുകാർക്കൊപ്പം ചേർന്ന് പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. വിവാഹ അഭ്യർത്ഥനയുമായി ഇയാൾ തന്റെ വീട്ടുകാരെ രമണിയുടെ വീട്ടിലേക്ക് അയച്ചിരുന്നു. എന്നാൽ വിവാഹാഭ്യർത്ഥന രമണിയും കുടുംബവും നിരസിച്ചിരുന്നു. സംഭവത്തിൽ കൂട്ടുകാരുടെ പരിഹാസം കൂടിയായതോടെ പിന്നീട് ഇയാൾക്ക് പക തോന്നുകയും അതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.

B4 Admin

Recent Posts

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

13 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

14 hours ago

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

14 hours ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

15 hours ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

15 hours ago

ആസാമില്‍ വന്‍ ലഹരിവേട്ട. 10 കോടി രൂപ വിലമതിക്കുന്ന 40,000 യാബ ടാബ്ലറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍

കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…

15 hours ago