India

ശില്പം കൊത്തിയത് 120 ടൺ ഭാരമുള്ള ഒറ്റക്കല്ലിൽ; കേദാർനാഥിൽ അനാച്ഛാദനം ചെയ്ത ശങ്കരാചാര്യ പ്രതിമയുടെ യാത്രയും പ്രത്യേകതകളും; ശിൽപകലയുടെ ഭാവിവാഗ്ദാനമായി അരുൺ യോഗിരാജ്

കേദാര്‍നാഥ്: ഉത്തരാഖണ്ഡിന് അഭിമാനമായിരിക്കുകയാണ് ആദിശങ്കരാചാര്യ സമാധിസ്ഥാനവും പ്രതിമയും. 2013ലെ മേഘവിസ്ഥോടനത്തിന് ശേഷം പുനരുദ്ധരിക്കപ്പെട്ട കേദാര്‍നാഥിലെ ശ്രീശങ്കരാചാര്യരുടെ സമാധിസ്ഥാനത്താണ് ഭവ്യമായ പ്രതിമ കൃഷ്ണശിലയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. നിർമ്മാണ വൈദഗ്ധ്യം കൊണ്ടും മറ്റ് അനേകം പ്രത്യേകതകൾ കൊണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ആദി ശങ്കരാചാര്യരുടെ പ്രതിമ. ഈ പ്രതിമയ്‌ക്ക് പിന്നിലെ ശില്പിയെ പലരും തുടക്കം മുതൽ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

മൈസൂരുവിലെ അരുൺ യോഗിരാജ് എന്ന യുവാവ് ആണ് 12 അടിയിൽ കൃഷ്ണശിലയിൽ തീർത്ത ശിൽപ്പത്തിന്റെ നിർമ്മാതാവ്. ഒമ്പത് മാസത്തെ അക്ഷീണ പ്രയത്‌നത്തിലൊടുവിലാണ് അരുണിനും സംഘത്തിനും പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കാനായത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധികലാകാരൻമാർ പ്രതിമയുടെ ചെറുരൂപങ്ങൾ പ്രധാനമന്ത്രിക്ക് മുൻപിൽ അവതരിപ്പിച്ചെങ്കിലും കേദാർനാഥിലെ ശങ്കരാചാര്യരുടെ പ്രതിമ നിർമ്മിക്കാൻ ഭാഗ്യം ലഭിച്ചത് അരുണിനാണ്.

അരുൺ യോഗിരാജ് ഉണ്ടാക്കിയ ശങ്കരാചാര്യരുടെ 2 അടിയോളം വരുന്ന മാതൃകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയടങ്ങുന്ന സംഘം തെരഞ്ഞെടുത്തത്. മൂന്ന് വർഷത്തിനുള്ളിലാണ് അരുൺ യോഗിരാജ് പ്രതിമാ നിർമ്മാണം പൂർത്തിയാക്കിയത്.12.5 അടി ഉയരത്തിലുള്ള ധ്യാനത്തിലിരിക്കുന്ന രൂപത്തിലാണ് ശങ്കരാചാര്യ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 120 ടൺ ഭാരമുള്ള ഒറ്റക്കല്ലിലാണ് ശില്പം കൊത്തിയത്. 35 ടണ്ണാണ് പ്രതിമയുടെ ഭാരം.

എംബിഎ ബിരുധദാരിയായ അരുണിന്റെ കുടുംബം ശില്പകലയിൽ വലിയ പാരമ്പര്യം ഉള്ളവരാണ്. മൈസൂർ രാജകുടുംബത്തിന്റെ പ്രധാന ശില്പികളായിരുന്നു അരുണിന്റെ മുൻതലമുറക്കാർ.

മാത്രമല്ല ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട മിക്ക ശില്പങ്ങളുടെയും ക്ഷേത്രങ്ങളുടെയും നിർമ്മാണത്തിൽ പ്രവർത്തിച്ച കൈകൾ അരുണിന്റെ കുടുംബത്തിന്റേതാണ്.

കേദാർനാഥിലെ ആദിശങ്കരാചാര്യന്റെ പ്രതിമ മാത്രമല്ല അരുണിന്റെ കരവിരുതിൽ വിരിഞ്ഞത്. മഹാരാജാ ജയചാമരാജേന്ദ്ര വോഡയാറിന്റെ 14.5 അടിയിൽ തീർത്ത വെള്ള മാർബിളിലെ ശിൽപവും അരുണിന്റെ സൃഷ്ടിയാണ്. ശ്രീരാമകൃഷ്ണ പരമസംസന്റെ ശില്പം വെങ്കിടേശ്വര വിഗ്രഹം,ആജ്ഞനേയ ശില്പം തുടങ്ങിയവ അരുണിന്റെ സൃഷ്ടികളിൽ ചിലത് മാത്രം.

B4 Admin

Recent Posts

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

3 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

17 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

18 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

18 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

18 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

18 hours ago