Monday, December 15, 2025

“അൻവറിന് പിന്നിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ! ശ്രമം നാട്ടിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ!”- ഗുരുതരാരോപണവുമായി മുൻമന്ത്രി പാലോളി മുഹമ്മദ് കുട്ടി

മലപ്പുറം: സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ നിലമ്പൂർഎംഎൽഎ പിവി അൻവറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടി. അൻവറിന് പിന്നിൽ മതമൗലികവാദ സംഘടനകൾ ആണെന്നും നാട്ടിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും മലപ്പുറം പ്ലസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് മുഹമ്മദ് കുട്ടി ആരോപിച്ചത്.

“അൻവറിന് പിന്നിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള മത മൗലികവാദ സംഘടനകളാണ്. ഇത്തരം സംഘടനകളാണ് അൻവറിന്റെ പൊതുസമ്മേളനം വിജയിപ്പിച്ചത്, നാട്ടിൽ ഭിന്നിപ്പ് ഉണ്ടാക്കി നേട്ടം കൊയ്യുക എന്നതാണ് ഇവരുടെ ലക്ഷ്യം. നിസ്കാരം തടയാൻ പാർട്ടി ശ്രമിച്ചു എന്ന് ആരോപണം വിലകുറഞ്ഞതാണ്.”- പാലോളിമുഹമ്മദ് കുട്ടി പറഞ്ഞു.

Related Articles

Latest Articles