തിരുവനന്തപുരം: നെടുമങ്ങാട് സേവാസംഘം പ്രവര്‍ത്തകരുടെ ആംബുലന്‍സിനു നേരെ എസ് ഡി പി ഐ ആക്രമണം. നെടുമങ്ങാട് പ്രവര്‍ത്തിക്കുന്ന ആഞ്ജനേയ സേവാസംഘത്തിന്റെ ആംബുലന്‍സിനു നേരെയാണ് ആക്രമണമുണ്ടായത്.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ നെടുമങ്ങാട് മാര്‍ക്കറ്റ് ജംഗ്ഷന് സമീപത്തുവെച്ചാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നുകാട്ടി സേവാസംഘം പ്രവര്‍ത്തകര്‍ പോലീസിന് പരാതി നല്‍കി.

