ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചാന്ദ്രയാന്‍-2 ലക്ഷ്യത്തിലേക്ക് . ഇന്ന് പുലര്‍ച്ചെ 3.42ന് വിക്രം ലാൻഡറിന്‍റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. പേടകത്തിലെ പ്രോപ്പൽഷൻ സിസ്റ്റം ഒന്‍പത് സെക്കന്‍ഡ് നേരം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്.
വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു. ലാന്‍ഡിംഗിനായുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്.
സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള പ്രക്രിയ ആരംഭിക്കുക. പുലര്‍ച്ചെ 1.30-2.30നും ഇടയില്‍ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും.
ജൂലായ് 22നാണ് 978 കോടി രൂപ ചെലവില്‍ ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-2 ജിഎസ്എല്‍വി മാര്‍ക്ക് മൂന്നില്‍ കുതിച്ചുയര്‍ന്നത്.
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…