മനു ഭാക്കർ - സരഭ്ജോദ് സിംഗ് സഖ്യം മെഡലുമായി
പാരീസ് ഒളിമ്പിക്സിൽ രണ്ടാം മെഡല്‍ വെടിവെച്ചിട്ട് ഇന്ത്യ. മിക്സഡ് 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ മനു ഭാക്കർ – സരഭ്ജോദ് സിംഗ് സഖ്യമാണ് വെങ്കല മെഡൽ സ്വന്തമാക്കിയത്. വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ദക്ഷിണ കൊറിയന്‍ ജോഡിയെയാണ് ഇന്ത്യൻ ജോഡി തോൽപ്പിച്ചത്. സ്കോർ 16-10. ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ 18.8 എട്ട് പോയിന്റുകള്‍ക്കെതിരെ 20.5 നേടി കൊറിയക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി നാല് റൗണ്ടുകള്‍ വെടിവച്ചിട്ട് ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. ഇതിന് ശേഷം ആറാം റൗണ്ടില്‍ കൊറിയ കടന്നാക്രമിച്ചെങ്കിലും ഏഴാം റൗണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കായിരുന്നു. എട്ടാം റൗണ്ടും കൊറിയ നേടിയപ്പോള്‍ പിന്നീടങ്ങോട്ട് ശക്തമായ ആക്രമണം തുടര്‍ന്ന് വലിയ വെല്ലുവിളികളില്ലാതെ ഇന്ത്യന്‍ സഖ്യം വെങ്കലം സ്വന്തമാക്കി.
മെഡൽ നേട്ടത്തോടെ പാരിസിലെ തന്റെ മെഡൽ നേട്ടം മനു ഭാക്കർ രണ്ടായി ഉയർത്തി. ഒരു ഒളിമ്പിക്സിൽ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് താരം സ്വന്തമാക്കി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഇനത്തില്‍ മനു ഭാകര്‍ വെങ്കലം നേടിയിരുന്നു. ഈ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയായിരുന്നു മനു വ്യക്തിഗത ഇനത്തില്‍ നേരത്തെ നേടിയിരുന്നത്.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…