Second Modi Government
വനിതാശാക്തീകരണം വാക്കുകളിലല്ല, പ്രവൃത്തിയിലാണ്… അതാണ് മോദി….. | SECOND MODI GOVERNMENT
രാഷ്ട്രീയ വഴക്കങ്ങളും, ചരിത്രങ്ങളും തിരുത്തിയെഴുതി മോദി സർക്കാർ. രണ്ടാം മോദി മന്ത്രിസഭാ പുനഃസംഘടനയില്‍ 43 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. വനിതകള്‍, പ്രൊഫഷണലുകള്‍, ടെക്‌നോക്രാറ്റുകള്‍ അടക്കം വിവിധ മേഖലകളുടെ പങ്കാളിത്തം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് മന്ത്രിസഭാ പുനഃസംഘടന. 43 പേരില്‍ ഏഴുപേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്.
തമിഴ്നാട്ടിൽ ഇതുവരെയുള്ള രാഷ്ട്രീയ സമവാക്യങ്ങളെല്ലാം മാറ്റിയെഴുതിയിരിക്കുകയാണ്. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍. മുരുകന്‍ കേന്ദ്രമന്ത്രിസഭയിലേക്ക് ഇടംനേടിയിട്ടുണ്ട്. പുതിയ നിയമനത്തിലൂടെ തമിഴക രാഷ്ട്രീയത്തിലെ ജാതി സമവാക്യങ്ങളാണ് ബിജെപിയുടെ നേതൃത്വത്തില്‍ മാറ്റിയെഴുതപ്പെടുന്നത്.
44 വയസുകാരനായ മുരുകന് അഭിഭാഷകവൃത്തിയില്‍ 15 വര്‍ഷത്തിലേറെ പരിചയസമ്പത്തുണ്ട് എസ്.പി.കൃപാനിധിക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷനാകുന്ന ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെയാളായിരുന്നു മുരുകന്‍. അതോടൊപ്പം തന്നെ, തമിഴ്‌നാട്ടില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ളയാള്‍ തലപ്പത്തുള്ളതു ബിജെപിക്കു മാത്രമായിരുന്നു.
അതേസമയം ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വനിതാ മന്ത്രിമാരെ ഉള്‍പ്പെടുത്തി രണ്ടാം മോദി സര്‍ക്കാരിന്റെ പുനഃസംഘടന. 11 വനിതകളാണ് മോദി സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്നത്. ഇന്ന് ചുമതലയേറ്റ കേന്ദ്ര മന്ത്രിമാരില്‍ നാലുപേര്‍ മുന്‍ മുഖ്യമന്ത്രിമാരാണ്. 13 അഭിഭാഷകര്‍, ആറ് ഡോക്ടര്‍മാര്‍, അഞ്ച് എന്‍ജിനിയര്‍മാര്‍, ഏഴ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിസഭയില്‍ ഉണ്ട്. ധകാര്യമന്ത്രി നിര്‍മ്മല സീതാരാമനും സ്മൃതി ഇറാനിയും രേണുക സിങ്ങും ഉള്‍പ്പെടെയാണ് 11 വനിത മന്ത്രിമാര്‍ സഭയിലുള്ളത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…