Saturday, December 13, 2025

ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന് രഹസ്യവിവരം !! മിന്നൽ പരിശോധന നടത്തിയ പോലീസ് കണ്ടെത്തിയത് ഹോട്ടലില്‍ നടന്നു വന്ന അനാശാസ്യം; 11 യുവതികള്‍ പിടിയില്‍

കൊച്ചി : വൈറ്റിലയില്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനത്തില്‍ ഏർപ്പെട്ടിരുന്ന പതിനൊന്ന് യുവതികള്‍ പിടിയില്‍. ഹോട്ടലില്‍ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും ഡാന്‍സാഫും സംഘവും പരിശോധന നടത്തിയത്. അതിനിടെയാണ് സ്പായുടെ മറവില്‍ അനാശാസ്യം നടത്തിവരുന്ന പതിനൊന്നു യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പിടിയിലായ 11 പേരും മലയാളികളാണ് പോലീസ് പറഞ്ഞു. രണ്ടുമണിക്കൂറിലേറെ നേരം പരിശോധന നീണ്ടു. കൊച്ചിയിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും പരിശോധന.

Related Articles

Latest Articles