മുഹമ്മദ് യൂനസ്
ബംഗ്ലാദേശിൽ ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് 72 മണിക്കൂർ മാത്രം ബാക്കിനിൽക്കെ അമേരിക്കയുമായി വിവാദപരമായ വ്യാപാര കരാറിൽ ഒപ്പിടാനൊരുങ്ങി മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ. ഫെബ്രുവരി 9-ന് ഒപ്പുവെക്കുന്ന ഈ കരാറിലെ നിബന്ധനകൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. കരാറിന്റെ കരട് രേഖ പാർലമെന്റിലോ പൊതുസമൂഹത്തിലോ പ്രമുഖ വ്യവസായ സംഘടനകളുമായോ പങ്കുവെക്കാത്തതാണ് വിമർശനങ്ങൾക്ക് പ്രധാന കാരണം.
ഇന്ത്യയും അമേരിക്കയും തമ്മിൽ അടുത്തിടെ ഒപ്പുവെച്ച വ്യാപാര കരാറിലൂടെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ നികുതി 18 ശതമാനമായി കുറച്ചിരുന്നു. ഇതോടെ അമേരിക്കൻ വിപണിയിൽ ഇന്ത്യൻ വസ്ത്രങ്ങളോട് മത്സരിക്കാൻ കഴിയാതെ വരുമെന്ന ഭീതിയിലാണ് ബംഗ്ലാദേശ് ധൃതിപിടിച്ച് ഈ നീക്കം നടത്തുന്നത്. നിലവിൽ 20 ശതമാനമായ നികുതി ഈ കരാറിലൂടെ 15 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബംഗ്ലാദേശിന്റെ ആകെ കയറ്റുമതിയുടെ 90 ശതമാനവും വസ്ത്രവ്യാപാര മേഖലയായതിനാൽ , ഈ രംഗത്തെ നികുതി ഇളവുകൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച് നിർണായകമാണ്.
അതേസമയം, അമേരിക്ക മുന്നോട്ടുവെച്ച കർശനമായ ഉപാധികൾ രാജ്യത്തിന് തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറച്ച് അമേരിക്കൻ സൈനിക ഉപകരണങ്ങൾ വാങ്ങുക, അമേരിക്കൻ വാഹനങ്ങൾക്കും കാർഷിക ഉൽപ്പന്നങ്ങൾക്കും നിയന്ത്രണങ്ങളില്ലാതെ ബംഗ്ലാദേശ് വിപണി തുറന്നുകൊടുക്കുക തുടങ്ങിയ നിബന്ധനകൾ കരാറിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു ഇടക്കാല സർക്കാർ ഇത്തരമൊരു സുപ്രധാന കരാറിൽ ഒപ്പിടുന്നത് വരാനിരിക്കുന്ന പുതിയ സർക്കാരിന്റെ കൈകൾ കെട്ടിയിടുന്നതിന് തുല്യമാണെന്ന് സെന്റർ ഫോർ പോളിസി ഡയലോഗ് ഉൾപ്പെടെയുള്ള സംഘടനകൾ വിമർശിക്കുന്നു.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…