Security forces bust terrorists' hideout in Poonch; explosives seized; Police registered a case and started investigation
ശ്രീനഗർ: പൂഞ്ചിൽ ഭീകരരുടെ രഹസ്യതാവളം തകർത്ത് സുരക്ഷാ സേന. ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. പൂഞ്ച് ജില്ലയിൽ സംഗ്ല പ്രദേശത്തായിരുന്നു സുരക്ഷാ സേന പരിശോധന നടത്തിയത്.
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടയിലാണ് ഭീകരരുടെ രഹസ്യതാവളം കണ്ടത്. ഇവിടെ നിന്നും 51 എംഎം മോർട്ടാർ, മൂന്ന് ഷെല്ലുകൾ, തോക്ക്, വെടിയുണ്ട, സ്ഫോടക വസ്തുക്കൾ എന്നിവയാണ് കണ്ടെടുത്തത്. ബാഗിലാക്കി മണ്ണിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നു ആയുധങ്ങൾ. ഇവയിൽ തുരുമ്പ് എടുത്ത ആയുധങ്ങളും ഉണ്ടായിരുന്നതായി സുരക്ഷാസേന അറിയിച്ചു. ആയുധങ്ങൾ പോലീസ് വിശദമായി പരിശോധിക്കുകയാണ്. ഒളിത്താവളത്തിൽ നിന്നും ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇതും പരിശോധിക്കുന്നുണ്ട്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീകരർക്കായി പ്രദേശത്ത് പരിശോധന പുരോഗമിക്കുകയാണ്. രാഷ്ട്രീയ റൈഫിൾസും പോലീസും ചേർന്നായിരുന്നു സംഗ്ലയിൽ പരിശോധന നടത്തിയത്.
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…