ശ്രീനഗർ: സുരക്ഷാ സേനയുമായുള്ള(Security Forces) ഏറ്റുമുട്ടലിൽ ഒരു ഭീകരൻ(Terrorist) കൊല്ലപ്പെട്ടു. ജമ്മു കാശ്മീർ ഷോപ്പിയാനിലെ രാഖാമ ഗ്രാമത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.
തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തിയത്തിനു പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
സംഭവത്തെക്കുറിച്ച് പോലീസ് വക്താവ് (Police) പറയുന്നത് ഇങ്ങനെ.. ‘കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർത്തത് ചെറുത്തു നിന്ന ഭീകരനെ പ്രതിരോധിക്കുന്നതിനിടയിൽ തിരച്ചിൽ ഏറ്റുമുട്ടലായി മാറുകയായിരുന്നുവെന്നും ഇതിനെത്തുടർന്ന് ഒരു തീവ്രവാദി ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്; ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും എന്നുമാണ്.
കഴിഞ്ഞ മാസം 23ന് ഷോപ്പിയാന്‍ സെയ്നപോറ ഏരിയയിലെ കശ്വ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു. സെപ്റ്റംബര്‍ 20ന് ഷോപ്പിയാനില്‍ സുരക്ഷാസേന നടത്തിയ മറ്റൊരു ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചിരുന്നു. കൂടാതെ, ഷോപ്പിയാനിലെ റാവല്‍പോറ വില്ലേജില്‍ നടത്തിയ തിരച്ചിലില്‍ ജെയ്ഷെ മുഹമ്മദ് കമാന്റർ അടക്കം മൂന്ന് ഭീകരരെയും വധിച്ചിരുന്നു.
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…
ടെൽ അവീവ് : ലോകത്തെ ആദ്യത്തെ അത്യാധുനിക ഹൈ-പവർ ലേസർ പ്രതിരോധ സംവിധാനമായ 'അയൺ ബീം' ഇസ്രായേൽ സൈന്യം ഔദ്യോഗികമായി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…
കൊച്ചി: സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക്…
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…