ചത്തീസ്ഗഢിൽ നടന്ന ഏറ്റമുട്ടലിൽ 10 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന. സുഖ്മ ജില്ലയിലെ കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാർപദാർ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. എകെ 47 തോക്കുകൾ ഉൾപ്പെടെ വൻ ആയുധ ശേഖരവും സുരക്ഷാ സേന പിടിച്ചെടുത്തു.
ഇന്ന് പുലർച്ചെ ഭണ്ഡർപദറിലെ വനമേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ഒഢീഷ വഴി ഛത്തീസ്ഗഢിലേക്ക് നക്സലൈറ്റുകൾ കടക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് ജില്ലാ റിസർവ് ഗാർഡ്) ഓപ്പറേഷൻ ആരംഭിച്ചത്പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും ഇതുവരെ 10 കമ്യൂണിസ്റ്റ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നും സുരക്ഷാസേന വ്യക്തമാക്കി. ബസ്തറിലെ വികസനവും സമാധാനവും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കുകയാണ് തൻറെ സർക്കാരിൻറെ പ്രഥമ പരിഗണനയെന്നും സമാധാനത്തിൻറെയും, വികസനത്തിൻറെയും, പുരോഗതിയുടെയും യുഗം ബസ്തറിൽ മടങ്ങിയെത്തിയെന്നും മുഖ്യമന്ത്രി വിഷ്ണുദേവ് സായി പറഞ്ഞു.

