റായ്പൂർ: ഛത്തീസ്ഗഡ്- ഒഡീഷ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരിൽ തലയിൽ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച ഭീകരനുമുണ്ട്. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു.
ഒഡീഷയിലെ നുവാപാഡ ജില്ലയുടെ അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ഛത്തീസ്ഗഡിലെ കുളാരിഘട്ട് റിസർവ് വനത്തിൽ കമ്മ്യുണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. വൻ ആയുധശേഖരവും ഇവിടെ നിന്ന് പിടിച്ചെടുത്തു. കമ്മ്യൂണിസ്റ്റ് ഭീകരരുടെ കേന്ദ്ര കമ്മിറ്റിയിലെ മുതിർന്ന അംഗമായിരുന്ന ചലപതിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ചലപതിയെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ഒരു കോടി രൂപ നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

