Categories: India

അയോധ്യയിൽ ഇന്ന് കാർത്തിക പൂർണ്ണിമ ഉത്സവം: സുരക്ഷ ശക്തമാക്കി

അയോദ്ധ്യ: രാമജന്മഭൂമി കേസിലെ സുപ്രീം കോടതി വിധിയ്ക്ക് ശേഷമുള്ള ആദ്യ കാർത്തിക പൂർണ്ണിമ ഉത്സവം ഇന്ന് നടക്കും. ഉത്സവത്തിന്റെ ഭാഗമായി അയോധ്യയിൽ കനത്ത സുരക്ഷ ഒരുക്കി. ഉത്സവത്തിൽ പങ്കെടുക്കാൻ ഇന്നലെ മുതൽ ലക്ഷക്കണക്കിന് ഭക്തരാണ് അയോധ്യാ നഗരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ കാർത്തിക പൂർണിമയിൽ എട്ട് ലക്ഷം ഭക്തർ എത്തിയെന്നാണ് ജില്ല ഭരണകൂടത്തിന്റെ കണക്ക്. സരയൂ നദിയിലെ സ്‌നാനത്തിന് ശേഷം അയോധ്യ നഗരിയിലെ ക്ഷേത്രങ്ങളിൽ ഭക്തർ ദർശനം നടത്തും.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കാർത്തിക പൂർണ്ണിമയ്ക്ക് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. നിലവിലെ സുരക്ഷയ്ക്ക് പുറമെ 2000 സുരക്ഷാ ജീവനക്കാരെ കൂടി അധികം വിന്യസിച്ചു. ഇന്ന് സുരക്ഷയ്ക്കായി കൂടുതൽ കേന്ദ്രസേനയെയും വിന്യസിക്കും. ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അടുത്ത 15 വരെയാണ് അയോധ്യയിൽ നിരോധനാജ്ഞ.

admin

Recent Posts

രാജ്യതലസ്ഥാനത്ത് കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി; രണ്ട് മുൻ കോൺ​ഗ്രസ് എംഎൽഎമാർ രാജിവച്ചു

ദില്ലി: രാജ്യതലസ്ഥാനത്ത് കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി. രണ്ട് മുൻ കോൺ​ഗ്രസ് എംഎൽഎമാർ രാജിവച്ചു. എംഎൽഎമാരായ നീരജ് ബസോയയും നസെബ് സിംഗുമാണ്…

29 mins ago

‘മെമ്മറി കാർഡ് പാർട്ടിക്കാരോ മേയറുമായി ബന്ധമുള്ളവരോ മാറ്റിയതാകാം’; താൻ ബസ് ഓടിച്ചപ്പോൾ സിസിടിവി പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്ന് ഡ്രൈവർ യദു

തിരുവനന്തപുരം: മൂന്ന് ക്യാമറകളുള്ള ബസിലെ മെമ്മറി കാർഡ് കാണാതാകില്ലെന്നും അത് പാർട്ടിക്കാരോ മേയറുമായി ബന്ധമുള്ളവരോ മാറ്റിയതാകാമെന്നും ഡ്രൈവർ യദു. താൻ…

35 mins ago

കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡ് അടിച്ചു മാറ്റിയത് മേയറോ ഡ്രൈവറോ ?

തെളിവ് നശിപ്പിക്കാൻ മേയറും സംഘവും ആദ്യം മുതൽ ശ്രമിച്ചിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തം I KSRTC

46 mins ago

വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണത്തിൽ യുഎപിഎ പ്രകാരം കേസ്; ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റ് സംഘമെന്ന് എഫ്ഐആർ റിപ്പോർട്ട്

കൽപറ്റ: വയനാട്ടിലെ കമ്പമലയിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ യുഎപിഎ പ്രകാരം കേസ്. ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റ് സംഘമെന്ന് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു.…

1 hour ago

‘അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു’; രജനികാന്ത് ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയുന്ന 'കൂലി' എന്ന ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ. കൂലിയുടെ നിർമ്മാതാക്കളായ സൺ പിക്ച്ചേഴ്സിന്…

1 hour ago

പോസ്റ്ററിൽ ചുവപ്പിനേക്കാൾ കാവി ആണല്ലോ കമ്മികളേ ?

സിപിഎം സ്ഥാനാർഥിയുടെ പോസ്റ്ററിൽ കാവിമയം; ചിഹ്നം നിലനിർത്താൻ ബിഹാറിൽ സകല അടവുകളും പയറ്റി പാർട്ടി ; കഷ്ടം തന്നെ !

1 hour ago