Sunday, December 21, 2025

അസമിലെ മുതിർന്ന കോൺഗ്രസ് നേതാവ് തൂങ്ങിമരിച്ച നിലയിൽ;അന്വേഷണം

ഗുവാഹത്തി: അസമിലെ മുതിർന്ന കോൺഗ്രസ് നേതാവ് രാജു പ്രസാദ് ശർമ (65)യെ ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തന്റെ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന് വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ചിട്ടുണ്ട്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

അവിവാഹിതനായ ശർമ, കടുത്ത മതവിശ്വാസിയായിരുന്നെന്ന് പാർട്ടി നേതാക്കൾ പറയുന്നു. കഴിഞ്ഞ 40 വർഷമായി പാർട്ടിയിൽ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്ന ശർമ, വിവിധ സാമൂഹിക സംഘടനകളുടേയും ഭാഗമായിരുന്നു.

പോസ്റ്റ് മോർട്ടത്തിന് ശേഷം പാർട്ടി ആസ്ഥാനത്തെത്തിച്ച മൃതദേഹത്തിൽ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറയടക്കമുള്ള നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു. മരിക്കുംമുമ്പുള്ള ശർമയുടെ ആഗ്രഹപ്രകാരം, അദ്ദേഹത്തിന്റെ മൃതദേഹം ഗുവാഹത്തി മെഡിക്കൽ കോളജിന് കൈമാറി.

Related Articles

Latest Articles