Thursday, December 18, 2025

ദില്ലി പോലീസ് കമ്മീഷണറായി ചുമതലയേറ്റ് സഞ്ജയ് അറോറ ഐപിഎസ്: ദില്ലി പൊലീസിന് ഇൻ പുതിയ മേധാവി

ദില്ലി: രാജ്യത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സഞ്ജയ് അറോറ ഐപിഎസ് ദില്ലി പോലീസ് കമ്മീഷണറായി ചുമതലയേറ്റു. ജയ് സിംഗ് മാർഗിലുള്ള ദില്ലി പോലീസ് ആസ്ഥാനത്ത് അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി.തമിഴ്നാട് കേഡറിൽ നിന്ന് എജിഎംയുടി കേഡറിലേക്കുള്ള ഇന്റർ കേഡർ ഡെപ്യൂട്ടേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതിനെ തുടർന്നാണ് ദില്ലി പോലീസ് മേധാവിയായി അറോറയുടെ നിയമനം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ദില്ലി പോലീസ് പ്രവൃത്തിക്കുന്നത്.

രാകേഷ് അസ്താന ഐപിഎസ് വിരമിച്ചതിനെ തുടർന്നാണ് സഞ്ജയ് അറോറയെ കേന്ദ്രസർക്കാർ കമ്മീഷണറായി നിയമിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അർദ്ധസൈനിക സേനയുടെ ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിന്റെ ഡയറക്ടർ ജനറലായി അദ്ദേഹം നിയമിച്ചു.

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് , ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് എന്നിവയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.തമിഴ്നാട് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിന് പ്രത്യേക സുരക്ഷാ സംഘം രൂപീകരിക്കുന്നതിലും അറോറ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.വീരപ്പനെ വേട്ടയാടാൻ രൂപീകരിച്ച തമിഴ്നാട് പോലീസ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ പോലീസ് സൂപ്രണ്ടായി അറോറ സേവനമനുഷ്ഠിച്ചിരുന്നു. ധീരതയ്‌ക്കുള്ള മുഖ്യമന്ത്രിയുടെ മെഡൽ നേടിട്ടുണ്ട്.

Related Articles

Latest Articles