Wednesday, December 17, 2025

മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ.ഹരി അന്തരിച്ചു; വിടവാങ്ങിയത് കേരളത്തിൽ നിന്ന് ആർഎസ്എസ് തലപ്പത്ത് എത്തിയ ആദ്യ പ്രചാരകൻ; സംസ്കാര ചടങ്ങുകൾ നാളെ

എറണാകുളം: മുതിർന്ന ആർഎസ്എസ് പ്രചാരകൻ ആർ.ഹരി അന്തരിച്ചു. 93 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കേരളത്തിൽ നിന്ന് ആർഎസ്എസ് തലപ്പത്ത് എത്തിയ ആദ്യ പ്രചാരകൻ ആയിരുന്നു ആർ.ഹരി. ആർഎസ്എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആയിരുന്നു. അദ്ദേഹം എറണാകുളം അമൃത ആശുപത്രിയിൽ ഒരു മാസക്കാലമായി ചികിത്സയിലായിരുന്നു.

കൂടാതെ അദ്ദേഹം അറിയപ്പെടുന്ന ഒരു എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു.
വ്യാസ ഭാരതത്തിലെ ശ്രീകൃഷ്ണന്‍, കര്‍ണന്‍, ദ്രൗപദി, നാരദന്‍, വിദുരര്‍ എന്നിവയാണ് അദ്ദേഹത്തിന്റെ രചനകൾ.

ഇന്ന് പ്രാന്ത കാര്യാലയത്തിൽ പൊതു ദർശനം നടക്കും. തുടർന്ന് നാളെ 11 മണിവരെ മായന്നൂർ തണലിൽ പൊതു ദർശനം ഉണ്ടായിരിക്കും അതിന് ശേഷം 11:30 ഓടെ പാമ്പാടി ഐവർ മഠത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

Related Articles

Latest Articles