പ്രതീകാത്മക ചിത്രം
ദില്ലി : പത്ത് മിനിറ്റുകളുടെ ഇടവേളയിൽ മൂന്ന് മോഷണങ്ങൾക്കും കൊലപാതകത്തിനും സാക്ഷ്യം വഹിച്ച് രാജ്യതലസ്ഥാനം. ആക്രമണത്തിൽ കുത്തേറ്റ വയോധികൻ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കുപടിഞ്ഞാറൻ ദില്ലിയിലാണ് വ്യത്യസ്ത ഇടങ്ങളിലായി കുറ്റകൃത്യങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ മൂന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ബൈക്കിലെത്തിയ അക്രമി സംഘമാണ് മോഷണവും കൊലപാതകവും നടത്തിയത്. ഫിസിയോതെറാപ്പിക്കായി പോകുകയായിരുന്ന മോഹൻലാൽ ഛബ്ര എന്ന 74 വയസ്സുകാരനെയാണ് സംഘം ആദ്യം കുത്തി വീഴ്ത്തിയത്. ശേഷം ഛബ്രയുടെ സ്വർണാഭരണങ്ങളും പണവും പ്രതികൾ കവർന്നു. സംഭവം നടന്നയുടൻ നാട്ടുകാർ ഛബ്രയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഛബ്രയുടെ കൊലപാതകശേഷം രക്ഷപ്പെട്ട സംഘം അശോക് (54), ഓം ദത്ത് (70), എന്നീ ആളുകളെക്കൂടി ആക്രമിച്ചു. ഇവരിൽ നിന്ന് 500 രൂപയും രേഖകളും കവർന്നു. തുടർച്ചയായി അക്രമമുണ്ടായതോടെ ഉണർന്നു പ്രവർത്തിച്ച പോലീസ് നിമിഷങ്ങൾക്കകം പ്രതികളെ പിടികൂടി. മുഖ്യ പ്രതിയായ അക്ഷയ് കുമാർ 42 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാളെക്കൂടാതെ ഇയാളുടെ സഹായികളായ സോനു, വൈഭവ് ശ്രീവാസ്തവ എന്നിവരും പിടിയിലായിട്ടുണ്ട്. അക്ഷയ് കുറ്റം സമ്മതിച്ചതായും പ്രതികളിൽനിന്ന് ആയുധങ്ങളും തൊണ്ടിമുതലും പിടിച്ചെടുത്തതായും പോലീസ് വ്യക്തമാക്കി.
ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…
ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…
ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…