ശ്രീനഗർ: ജമ്മു കശ്മീരിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ നടന്ന വധശ്രമങ്ങൾക്കും കൊലപാതകങ്ങൾക്കും പിന്നിൽ ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ പ്രമുഖ കമാൻഡർ ലതീഫ് ഭട്ടും ഇയാളുടെ അടുത്ത സഹായി വാരിസ് ഷായുമാണെന്ന് സുരക്ഷാ ഏജൻസികൾ . താഴ്‌വരയിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനും പ്രദേശവാസികളും പുറത്തുനിന്നുള്ള തൊഴിലാളികളും തമ്മിലുള്ള ബന്ധം തകർക്കാനും ലക്ഷ്യമിട്ടാണ് ഭീകരർ ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സുരക്ഷാ സേന നൽകുന്ന വിവരങ്ങൾ അനുസരിച്ച്, സമാധാനാന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെ സമീപകാലത്ത് തൊഴിലാളികൾക്ക് നേരെ നടന്ന ആക്രമണങ്ങളിൽ ലതീഫ് ഭട്ടിന്റെയും വാരിസ് ഷായുടെയും നേരിട്ടുള്ള പങ്കാളിത്തമുണ്ട്. പ്രാദേശിക ഭീകര ശൃംഖലകളെയും സ്ലീപ്പർ സെല്ലുകളെയും ഏകോപിപ്പിച്ചാണ് ഇവർ ഈ കൃത്യങ്ങൾ നടപ്പാക്കിയത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകളും രഹസ്യാന്വേഷണ റിപ്പോർട്ടുകളും ഇരുവരുടെയും പങ്കിലേക്ക് വിരൽ ചൂണ്ടുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
താഴ്‌വരയിലെ വികസന-നിർമ്മാണ മേഖലകളിലും തോട്ടങ്ങളിലും ജോലി ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികളെ ഭയപ്പെടുത്തി ഓടിക്കുക എന്ന വിഘടനവാദ അജണ്ടയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. സംഭവത്തെ തുടർന്ന് ജമ്മു കശ്മീരിൽ സുരക്ഷ അതീവ ശക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് സൈന്യവും പോലീസും ചേർന്ന് അതിതീവ്ര തിരച്ചിൽ നടത്തിവരികയാണ്. മേഖലയിലെ ഇന്റലിജൻസ് നിരീക്ഷണം കർശനമാക്കിയതായും അധികൃതർ അറിയിച്ചു.
ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…