വനാതിർത്തിയിലെ ബഫർ സോൺ നിർണയിക്കുന്നതിനുവേണ്ടി സംസ്ഥാനം തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യാപകമായ പിഴവ്.സർവ്വേ നമ്പർ പലയിടത്തും അപൂർണം. പിഴവ് എങ്ങനെ ഇല്ലാതാക്കണം എന്നതിൽ വനം വകുപ്പിന് മറുപടിയില്ലെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്. സംസ്ഥാന റിമോട്ട് സെൻസിംഗ് എൻവയോൺമെന്റ് സെന്റർ തയ്യാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട്ട് അപൂർണമാണെന്നാണ് ആക്ഷേപം. വിട്ടുപോയ വിവരങ്ങൾ കൂട്ടിച്ചേർക്കാൻ നിർദ്ദേശിച്ചുവെന്ന വനം വകുപ്പിൻ്റെ വാദം വിശ്വസിനീയം അല്ലെന്നാണ് കർഷക സംഘടനകളുടെ പരാതി. റിപ്പോർട്ട് തിരുത്തണമെന്ന് കർഷക സംഘടന ആവശ്യപ്പെട്ടു.
സംസ്ഥാനത്തുള്ള 24 വന്യജീവി സങ്കേതങ്ങളുടെ അതിർത്തിയിലെ ജനവാസ മേഖലകളാണ് നിർണയിക്കേണ്ടത്. സുപ്രീംകോടതി നിർദ്ദേശം അനുസരിച്ചാണ് ബഫർ സോൺ നിർണ്ണയത്തിനുള്ള നടപടികൾ സംസ്ഥാനം ആരംഭിച്ചത്. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവിയോൺമെൻറ് സെൻന്റർ ഉപഗ്രഹ സർവ്വേയിലൂടെ തയ്യാറാക്കിയ റിപ്പോർട്ടിനെതിരെ വ്യാപകമായാ പരാതികളാണ് ഉയരുന്നത് . ഭൂവിനിയോഗം,വീടുകൾ,കൃഷിയിടങ്ങൾ ,കെട്ടിടങ്ങൾ,പൊതു സ്ഥാപനങ്ങൾ എന്നിവയെല്ലാം പ്രത്യേകമായിതന്നെ മാർക്ക് ചെയ്യണം . എന്നാൽ സർക്കാറിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടം പലയിടത്തും പൂർണമല്ല . ഗ്രൗണ്ട് മാപ്പിങ് നടന്നില്ല. പ്രധാന കെട്ടിടങ്ങൾ നിർണയിച്ചത് ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ. പിഴവ് പരിഹരിക്കാൻ സ്ഥലപരിശോധന വേണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 23 ആണ് റിപ്പോർട്ടിൽ ആക്ഷേപം അറിയിക്കാനുള്ള അവസാന തീയതി

