Kerala

മലയോരമേഖലകളിലെ ജനങ്ങളുടെ ജീവിതം അവതാളത്തിലാക്കുന്ന അലംഭാവം കാട്ടി സർക്കാർ, സംസ്ഥാന സർക്കാർ തയ്യാറാക്കിയ ബഫർസോൺ റിപ്പോർട്ടിൽ ഗുരുതര പിഴവുകൾ, കർഷക സംഘടനകൾ പ്രതിഷേധത്തിലേക്ക്

വനാതിർത്തിയിലെ ബഫർ സോൺ നിർണയിക്കുന്നതിനുവേണ്ടി സംസ്ഥാനം തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യാപകമായ പിഴവ്.സർവ്വേ നമ്പർ പലയിടത്തും അപൂർണം. പിഴവ് എങ്ങനെ ഇല്ലാതാക്കണം എന്നതിൽ വനം വകുപ്പിന് മറുപടിയില്ലെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്. സംസ്ഥാന റിമോട്ട് സെൻസിംഗ് എൻവയോൺമെന്റ് സെന്റർ തയ്യാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട്ട് അപൂർണമാണെന്നാണ് ആക്ഷേപം. വിട്ടുപോയ വിവരങ്ങൾ കൂട്ടിച്ചേർക്കാൻ നിർദ്ദേശിച്ചുവെന്ന വനം വകുപ്പിൻ്റെ വാദം വിശ്വസിനീയം അല്ലെന്നാണ് കർഷക സംഘടനകളുടെ പരാതി. റിപ്പോർട്ട് തിരുത്തണമെന്ന് കർഷക സംഘടന ആവശ്യപ്പെട്ടു.

സംസ്ഥാനത്തുള്ള 24 വന്യജീവി സങ്കേതങ്ങളുടെ അതിർത്തിയിലെ ജനവാസ മേഖലകളാണ് നിർണയിക്കേണ്ടത്. സുപ്രീംകോടതി നിർദ്ദേശം അനുസരിച്ചാണ് ബഫർ സോൺ നിർണ്ണയത്തിനുള്ള നടപടികൾ സംസ്ഥാനം ആരംഭിച്ചത്. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവിയോൺമെൻറ് സെൻന്റർ ഉപഗ്രഹ സർവ്വേയിലൂടെ തയ്യാറാക്കിയ റിപ്പോർട്ടിനെതിരെ വ്യാപകമായാ പരാതികളാണ് ഉയരുന്നത് . ഭൂവിനിയോഗം,വീടുകൾ,കൃഷിയിടങ്ങൾ ,കെട്ടിടങ്ങൾ,പൊതു സ്ഥാപനങ്ങൾ എന്നിവയെല്ലാം പ്രത്യേകമായിതന്നെ മാർക്ക് ചെയ്യണം . എന്നാൽ സർക്കാറിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടം പലയിടത്തും പൂർണമല്ല . ഗ്രൗണ്ട് മാപ്പിങ് നടന്നില്ല. പ്രധാന കെട്ടിടങ്ങൾ നിർണയിച്ചത് ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ. പിഴവ് പരിഹരിക്കാൻ സ്ഥലപരിശോധന വേണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 23 ആണ് റിപ്പോർട്ടിൽ ആക്ഷേപം അറിയിക്കാനുള്ള അവസാന തീയതി

B4 Admin

Recent Posts

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

21 minutes ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

13 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

14 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

15 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

16 hours ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

22 hours ago