Sunday, December 21, 2025

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ ഗുരുതര പിഴവ് !!സോഫ്റ്റ്‌വെയർ എഞ്ചിനിയറായ യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി ! കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തു

തിരുവനന്തപുരം : കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതിനെത്തുടർന്ന് യുവതിയുടെ ഒമ്പത് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നതായിപരാതി. സോഫ്റ്റ്‌വെയർ എഞ്ചിനിയറായ യുവതിയുടെ പരാതിയിൽ തുമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കുമുൾപ്പെടെ കുടുംബം പരാതി നൽകി

കഴക്കൂട്ടം കുളത്തൂരുലെ കോസ്മറ്റിക് ആശുപത്രിയിൽ ചികിത്സ തേടിയ 31 കാരിയായ നീതുവിനാണ് ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവിനെ തുടർന്ന് വിരലുകൾ മുറിച്ചു മാറ്റേണ്ടതായി വന്നത്. പ്രസവത്തിന് ശേഷം നീതുവിന് വയർ ചാടിയതായും വ്യായാമത്തിലൂടെ പരിഹരിക്കാൻ കഴിയാത്തതിനാൽ പരസ്യം കണ്ട് കോസ്മറ്റിക് ആശുപത്രിയുമായി ബന്ധപ്പെട്ടതായും നീതുവിന്റെ അമ്മ മായ പറയുന്നു.

ശസ്ത്രക്രിയയ്ക്ക് അഞ്ചു ലക്ഷം രൂപയാണ് ആദ്യം ചോദിച്ചത്. പിൻമാറിയെങ്കിലും ഓഫറുണ്ട്, മൂന്ന് ലക്ഷം രൂപയ്ക്ക് ചെയ്തുതാരാമെന്ന പറഞ്ഞ് ആശുപത്രിയിൽ നിന്നും ബന്ധപ്പെടുകയും ശസ്ത്രക്രിയക്ക് തയാറാകുകയായിരുന്നുവെന്നും മായ പറ‍ഞ്ഞു.

‘അഡ്മിറ്റായി തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയ നടത്തുകയും പിറ്റേന്ന് രാവിലെ ഡിസ്ചാർജ് ചെയ്യുകയുമായിരുന്നു. പതിനൊന്നുമണിയോടെ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ ബന്ധപ്പെട്ടു. ഉപ്പിട്ട് കഞ്ഞിവെള്ളം കൊടുക്കാനാണ് ഡോക്ടർ പറഞ്ഞത്. മൂന്നുനാല് തവണ ശർദിക്കുകയും തലകറങ്ങുകയും ചെയ്തതോടെ ഡോക്ടറെ ബന്ധപ്പെട്ടെങ്കിലും കഞ്ഞിവെള്ളവും ഒട്സും നൽകാനായിരുന്നു മറുപടി. വീണ്ടും വിളിച്ചതോടെ പിറ്റേന്ന് രാവിലെ ആശുപത്രിയിൽ കൊണ്ടുവരാൻ ഡോക്ടർ നിർദേശിച്ചു.’

Related Articles

Latest Articles