Kerala

പൊലീസ് അസോസിയേഷൻ പുനഃസംഘടനയ്ക്ക് തിരിച്ചടി; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: സംസ്ഥാനത്തെ പൊലീസ് സംഘടനകളുടെ അംഗത്വ ഘടന പുനഃക്രമീകരിച്ച് പുതിയ ഭരണസമിതികളെ നിയമിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ നീക്കത്തിന് ഹൈക്കോടതിയിൽ നിന്ന് വൻ തിരിച്ചടി. കേരള പൊലീസ് അസോസിയേഷൻ പുനഃസംഘടിപ്പിച്ചു കൊണ്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് കൂടുതൽ വാദമുഖങ്ങൾക്കായി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

ആഭ്യന്തര വകുപ്പിന്റെ വിവാദ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ ഭാരവാഹികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നടപടി. സർക്കാർ ഉത്തരവ് പൂർണ്ണമായും നിയമവിരുദ്ധവും ഭരണഘടന വാഗ്ദാനം ചെയ്യുന്ന സംഘടന രൂപീകരിക്കാനുള്ള അവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 47 വർഷമായി സമാധാനപരമായി പ്രവർത്തിക്കുന്ന സംഘടനയുടെ അംഗത്വ ഘടനയിൽ മാറ്റം വരുത്തിയതിന് വ്യക്തമായ കാരണങ്ങൾ ബോധിപ്പിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്നും, സായുധ സേനാംഗങ്ങളുടെ മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ പാർലമെന്റിന് മാത്രമാണ് അധികാരമെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ജൂലൈ 27-നാണ് കേരള പൊലീസ് അസോസിയേഷന്റെ അംഗത്വ ഘടന മാറ്റിമറിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഇതിന് തൊട്ടുപിന്നാലെ സംസ്ഥാന ഡിജിപി ഇടപെട്ട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ നിലവിലുള്ള ഭരണസമിതികൾ പിരിച്ചുവിടുകയും ചെയ്തു. തുടർന്ന് പൊലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി.ആർ. അജിത് ഉൾപ്പെടെ 17 പേരടങ്ങുന്ന താൽക്കാലിക അഡ്ഹോക്ക് കമ്മിറ്റിയെ പുതിയ ഭരണസമിതിയായും അംഗത്വ നടപടികൾ പൂർത്തിയാക്കുന്നതിനായും ചുമതലപ്പെടുത്തുകയായിരുന്നു. എന്നാൽ ഹൈക്കോടതിയുടെ നിലവിലെ സ്റ്റേ ഉത്തരവോടെ സർക്കാരിന്റെയും ഡിജിപിയുടെയും തുടർനടപടികൾ തടസ്സപ്പെട്ടിരിക്കുകയാണ്.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

14 hours ago

അഗ്നിവീറുകൾക്ക് ആശ്വാസം: സൈനികസേവനം ആറുവർഷമാക്കാൻ കേന്ദ്രസർക്കാർ

​ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…

15 hours ago

ലോക ഹിന്ദു കോൺഗ്രസ് 2026 മുംബൈയിൽ: ആഗോള ഹൈന്ദവ നേതൃത്വങ്ങളെ അഭിസംബോധന ചെയ്യാൻ ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്!

ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…

15 hours ago

ഇറാൻ-അമേരിക്ക ഏറ്റുമുട്ടൽ ആഗോളപ്രതിസന്ധി രൂക്ഷമാക്കുമോ ?

ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…

16 hours ago

കെ.പി.സി.സി അധ്യക്ഷനാകാൻ അനിൽകുമാർ? പകരം മന്ത്രിയാകാൻ പോര് മുറുകുന്നു

കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…

16 hours ago

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

2 days ago