തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങൾ സന്ദർശിച്ച് മടങ്ങുന്നവരും മറ്റുസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്നവരും ക്വാറന്റീനിൽ കഴിയേണ്ട കാലാവധി ഏഴുദിവസമായി കുറച്ച് സർക്കാർ ഉത്തരവിറക്കി. കേരളത്തിൽ എത്തിയതിന്റെ ഏഴാം നാൾ കോവിഡ് പരിശോധന നടത്തി നെഗറ്റീവായാൽ ക്വാറന്റീൻ അവസാനിപ്പിക്കാം. എങ്കിലും തുടർന്നുള്ള ഏഴുദിവസം കൂടി ക്വാറന്റീനിൽ കഴിയുന്നതാണ് അഭികാമ്യമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, ഏഴുദിവസം കഴിഞ്ഞ് പരിശോധന നടത്താത്തവർ ആരോഗ്യ പ്രോട്ടോകോൾ പ്രകാരം 14 ദിവസത്തെ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കേരളത്തിലേക്ക് വ്യവസായ ആവശ്യങ്ങൾക്കും മറ്റുമായി ഏതാനുംദിവസത്തേക്ക് എത്തുന്നവർക്ക് മടക്കയാത്രാ ടിക്കറ്റ് ഉണ്ടെങ്കിൽ ക്വാറന്റീൻ വേണ്ടെന്ന് ഉത്തരവിറങ്ങിയിട്ടുണ്ട്.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…