ആലപ്പുഴ: പൂച്ചാക്കലില്‍ ഏഴംഗ സംഘം യുവാവിനെ കൊലപ്പെടുത്തി. തൈക്കാട്ടുശ്ശേരി രോഹിണിയില്‍ വിപിന്‍ലാല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ മുഖ്യ പ്രതികളില്‍ ഒരാളായ സുജിത് അറസ്റ്റിലായി. മരണപ്പെട്ട വിപിൻ ലാലും സുജിത്തും സംഘവും തമ്മിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
ഒരു പെണ്‍കുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലക്ക് കാരണമെന്നാണ് പോലീസ് നിഗമനം. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും പോലീസ് പറഞ്ഞു. ഏഴംഗസംഘം വിപിന്‍ലാലിനെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. മറ്റുപ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊർജിതമാക്കി.

