India

രാജ്യത്ത് പുതിയ ഏഴ് സൈനിക സ്‌കൂളുകൾ കൂടി: കേരളത്തിൽ നിന്നും കോഴിക്കോട് വേദവ്യാസ വിദ്യാലയം: നൂറ് സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി ലക്ഷ്യത്തിലേക്ക്…

ദില്ലി: രാജ്യത്ത് നൂറ് സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി പുതിയ ഏഴ് സ്‌കുളൂകള്‍ക്ക് കൂടി സൈനിക സ്‌കൂള്‍ സൊസൈറ്റി അംഗീകാരം നൽകി. കേരളത്തില്‍ നിന്ന് കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം സീനിയര്‍ സെക്കണ്ടറി സ്കൂളും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ആന്ധ്രപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, ഹരിയാന, കര്‍ണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓരോ സ്‌കൂളുകളും രണ്ടാം പട്ടികയില്‍ ഇടം പിടിച്ചു. ഈ ഏഴ് സ്‌കൂളുകളിലും സൈനിക് സ്‌കൂള്‍ പാറ്റേണിലെ അഡ്മിഷന്‍ ഉടന്‍ ആരംഭിക്കും, 2022 ആഗസ്ത് അവസാനത്തോടെ അക്കാദമിക് സെഷന്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

സൈനിക സ്‌കൂള്‍ സൊസൈറ്റി ആദ്യ പട്ടികയില്‍ അംഗീകാരം നല്‍കിയ 12 സ്‌കൂളുകളുമായി ഇതിനകം കരാർ ഒപ്പുവെച്ചിട്ടുണ്ട്. ഇതില്‍ 10 സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം പൂര്‍ത്തിയാക്കുകയും ഒന്‍പത് സ്‌കൂളുകളിലെ അക്കാദമിക് സെഷന്‍ ആഗസ്ത് ഒന്നു മുതല്‍ ആരംഭിച്ചു. കര്‍ണാടകയിലെ ഒരു സ്‌കൂളില്‍ സപ്തംബര്‍ ആറു മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ബാക്കിയുള്ള രണ്ട് സ്‌കൂളുകളില്‍ അടുത്ത അക്കാദമിക് സെഷനിലായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക.

പുതുതായി അംഗീകാരം ലഭിച്ച സൈനിക സ്‌കൂളുകളില്‍ കുറഞ്ഞത് 40% സീറ്റുകള്‍ ഓള്‍ ഇന്ത്യ സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷയുടെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഇ കൗണ്‍സിലിംഗിലൂടെയും 60% വരെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന പരീക്ഷയിലൂടെയും നികത്തണം. ഈ സ്‌കൂളുകളില്‍ ഇപ്പോള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ആഗസ്ത് പകുതിയോടെ ന്യൂ സൈനിക് സ്‌കൂള്‍ എന്‍ട്രന്‍സ് എക്സ്സാമും നടത്തും.

admin

Recent Posts

ഇൻഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ ചുമത്തി കാനഡ ! നടപടി ജീവനക്കാരുടെ ഹെൽത്ത് ടാക്സ് അടച്ചതിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലെന്ന് റിപ്പോർട്ട്

ഒട്ടാവ : ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന് കാന‍ഡയിൽ 82 ലക്ഷം രൂപയുടെ പിഴ ചുമത്തിയെന്ന റിപ്പോർട്ട് പുറത്തു വന്നു. ജീവനക്കാരുടെ…

4 mins ago

ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു ! സുറ്റ്‌സ്‌കേവറുടെ അപ്രതീക്ഷിത പടിയിറക്കം കമ്പനി എഐ മേഖലയിൽ എതിരാളികളില്ലാതെ കുതിക്കവേ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രബലമായ കമ്പനിയായ ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു. ഓപ്പണ്‍…

18 mins ago

പാകിസ്ഥാൻ ഇനി അനങ്ങില്ല ! പണി പൂർത്തിയാക്കി നരേന്ദ്രമോദി

അമേരിക്കയെയും വേണ്ടിവന്നാൽ ഇന്ത്യ പിണക്കും ! രാജ്യത്തിന്റെ താൽപ്പര്യമാണ് പ്രധാനം I CHABAHAR PORT

48 mins ago

പന്തീരാങ്കാവിലെ പെൺകുട്ടിയുടെ ആരോപണം ശരിയാണെന്ന് വ്യക്തമായതായി വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ ; ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനമാണെന്ന് വിമർശനം

തിരുവനന്തപുരം: പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് എസ്എച്ച്ഒ മറുപടിയില്‍ നിന്നു വ്യക്തമായതായി വനിതാ…

1 hour ago

അമേരിക്കയ്ക്ക് കരാറിൽ പ്രശ്നം ഉണ്ടാകുന്നത് എന്തുകൊണ്ട് ?

മോദിയുടെ ഇറാനുമായുള്ള നീക്കത്തിൽ മുട്ടിടിച്ച് അമേരിക്ക ; ഭയപ്പെടുന്നത് എന്തിന് ? ഒന്നല്ല, കാരണങ്ങൾ ഏറെ

2 hours ago

പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ !ക്രമസമാധാന പരിപാലനത്തിൽ വീണ്ടും സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിൽ !

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതൃത്വം. സംസ്ഥാനത്ത് പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും…

2 hours ago