Wednesday, December 24, 2025

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ഏഴ് ഘട്ടങ്ങൾ ! ഭൂപടം പങ്കുവച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ഏഴ് ഘട്ടങ്ങൾ ചിത്രീകരിക്കുന്ന ഭൂപടം തെരഞ്ഞെടുപ്പ് കമ്മീഷൻ പങ്കിട്ടു. മഞ്ഞ,ഇളം നീല,പർപ്പിൾ,ഓറഞ്ച്,പിങ്ക്, കടും നീല എന്നീ നിറങ്ങൾ ഉപയോഗിച്ചാണ്‌ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും വോട്ടെടുപ്പ് ഘട്ടങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തിൽ 94 മണ്ഡലങ്ങളിൽ നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും ഏഴാം 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.

ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19 നും രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26 നും മൂന്നാം ഘട്ട വോട്ടെടുപ്പ് മെയ് 7നും നാലാം ഘട്ട വോട്ടെടുപ്പ് മേയ് 13 നും അഞ്ചാം ഘട്ട വോട്ടെടുപ്പ് മെയ് 20 നും ആറാം ഘട്ട വോട്ടെടുപ്പ് മെയ് 25നും ഏഴാം ഘട്ട വോട്ടെടുപ്പ് ജൂൺ 1 നുമാണ് നടക്കുക .

Related Articles

Latest Articles