China, IndiaChinaBorderConflict, India, BoyKidnapped, ChineseArmy
ഇറ്റാനഗർ: അരുണാചൽ സ്വദേശിയായ 17 കാരനെ ചൈനീസ് പട്ടാളം തട്ടിക്കൊണ്ട് പോയതായി റിപ്പോർട്ട്. പോലീസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തിൽ നിന്നുള്ള മിറാം ടരോണിനെയാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി തട്ടിക്കൊണ്ട് പോയത്.
അതിർത്തിയിൽ കൂട്ടുകാരുമൊത്ത് വേട്ടയാടുന്നതിനിടെ ചൊവ്വാഴ്ചയാണ് സംഭവം എന്നാണ് പോലീസ് പറയുന്നത്.
ഇന്ത്യ-ചൈന അതിർത്തിയിൽ കൂട്ടുകാരുമൊത്ത് സമയം ചെലവഴിക്കുന്നതിനിടെ ചൈനീസ് പട്ടാളം യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന് ഒപ്പമുണ്ടായിരുന്നവരും പോലീസിനോട് പറഞ്ഞു.
എന്നാൽ വിവരം ലഭിച്ചപ്പോൾ തന്നെ ഇന്ത്യൻ സൈന്യത്തെ ഇത് അറിയിക്കുകയും കുട്ടിയെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്‌തെന്ന് അപ്പർ സിയാങ് ഡെപ്യൂട്ടി കമ്മീഷണർ ശാശ്വത് സൗരഭ് അറിയിച്ചു. സംഭവം വിശദീകരിച്ചുകൊണ്ട് ബിജെപി എംപി താപിർ ഗാവോവും രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയെ തിരികെ ലഭിക്കാൻ രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കുട്ടിയെ തിരികെ എത്തിക്കാൻ ശക്തമായ നീക്കങ്ങളാണ് ഇന്റലിജിൻസും, രഹസ്യാന്വേഷണ ഏജൻസികളും നടത്തികൊണ്ടിരിക്കുന്നത്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…