അമ്പലപ്പുഴ: കാറും മിനി ടിപ്പറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്കു പരിക്ക്. കാര്‍ യാത്രികന് വണ്ടാനം വെളുത്തേടത്ത് കുഞ്ഞുമോന്(51), ടിപ്പര്‍ ക്ലീനര്‍ ബംഗാള്‍ സ്വദേശി യാസില്‍(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ദേശീയപാതയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ഓടെയായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരെ പുന്നപ്ര പോലീസും നാട്ടുകാരും ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ജൈവവളം നിറച്ച
ചാക്കുകള്‍ കേറ്റിവന്ന ടിപ്പറാണ് മറിഞ്ഞത്. തുടർന്നുണ്ടായ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന ചാക്കുകള്‍ റോഡില്‍ ചിതറുകയും ഏറെ നേരം ഗതാഗതം തടസപ്പെടുകയുമുണ്ടായി.
ആലപ്പുഴയില്‍ നിന്നുള്ള അഗ്നിരക്ഷാസേനയും നട്ടുകാരും ചേര്‍ന്ന് ജൈവവളം നിറച്ച ചാക്കുകള്‍ നീക്കം ചെയ്തതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ടിപ്പര്‍ റോഡിന്റെ അരികിലേക്കു മാറ്റുകയാണ് ചെയ്തത്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…