പി പി ദിവ്യ
കൊച്ചി : അഴിമതി ആരോപണത്തിന് പിന്നാലെ കണ്ണൂർ എഡിഎം നവീൻ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിലും രൂക്ഷവിമർശനം. ഇന്നലെ യാത്രയയപ്പ് സമ്മേളനത്തില് ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തിയ പി പി ദിവ്യ നവീന് ബാബുവിനെ പരസ്യമായി വിമര്ശിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെയാണ് താമസസ്ഥലത്ത് നവീന് ബാബുവിനെ മരിച്ചനിലയില് കണ്ടെത്തിയത്. നവീന് ബാബുവിന്റെ മരണത്തിന് കാരണം പിപി ദിവ്യയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധിക്കുന്നതിനിടെയാണ്, സോഷ്യല്മീഡിയയിലും വിമര്ശനങ്ങള് നിറയുന്നത്.
‘വിളിക്കാത്ത പരിപാടിക്ക് കയറി ചെന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥനെ ഇത്രയധികം അപമാനിച്ചു ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ഇവര് കേരളത്തിന് അപമാനം, പൊതു രാഷ്ട്രീയ രംഗത്തിന് അപമാനം, സിപിഐഎം എന്ന പാര്ട്ടിക്ക് അപമാനം…, ചേച്ചിക്ക് സന്തോഷമായോ ഒരു ജീവന് എടുത്തപ്പോള് ക്ഷണിക്കപ്പെടാത്ത ഒരു പരിപാടിയില് പോയി അവിടെ ഇരിക്കുന്ന ആളെ കുറ്റപ്പെടുത്തിയപ്പോള് ചേച്ചിക്ക് കിട്ടിയത് മനസ്സിന് ഒരു സന്തോഷം പക്ഷേ പോയത് ഒരു ജീവന്, അഭിന്ദനങ്ങള് ഒരു കുടുബത്തിന്റെ സന്തോഷം നശിപ്പിച്ചതിന്, മനുഷ്യനാകൂ എന്ന് പാട്ട് പാടിയാല് മാത്രം പോര.. നവീന് ബാബുവിന്റെ ചോരയുടെ മണം ജീവിതകാലം മുഴുവനും നിങ്ങളെ പിന്തുടരട്ടെ…,’- തുടങ്ങിയ നിരവധി കമന്റുകളാണ് ദിവ്യയുടെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റുകള്ക്ക് താഴെ വരുന്നത് .
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…