Sexual Abuse in Fitness Center
നിലമ്പൂർ: വ്യായാമ പരിശീലനത്തിനായി ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗീക പീഡനത്തിനിരയാക്കിയ കേസിൽ സെന്ററിന്റെ ഉടമയും പരിശീലകനുമായ നിലമ്പൂർ സ്വദേശി ആഷിക് (36) അറസ്റ്റിൽ. നിലമ്പൂർ കോടതിപ്പടിയിൽ പ്രവർത്തിക്കുന്ന ഇയാളുടെ ഫാസ് ഇന്റർനാഷണൽ ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെയാണ് നിരവധി തവണ ഇയാൾ പീഡിപ്പിച്ചത്. യുവതി പോലീസിൽ പരാതി നൽകിയതോടെ നിലമ്പൂർ പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. വ്യായാമ പരിശീലനത്തിനിടയിൽ ഇയാൾ നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു. കൂടുതൽ പരാതികൾ ലഭിക്കുന്ന മുറക്ക് പ്രതിക്കെതിരെ കൂടുതൽ നടപടികളുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. പരാതിയെ തുടർന്ന് നിലമ്പൂർ ഇൻസ്‌പെക്ടർ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബലാത്സംഗം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് നിലമ്പൂർ പോലീസ് കേസ്സെടുത്തത്. പീഡനത്തിനിരയാവരിൽ ഒരാൾ പരാതി നൽകിയതോടെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആവശ്യമെങ്കിൽ തുടരന്വേഷണത്തിനായി കസ്റ്റഡി അപേക്ഷ നൽകുമെന്നും പോലീസ് അറിയിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…