oh young soo
ലോക പ്രസിദ്ധ കൊറിയന്‍ നടന് ഓ യൂങ് സു വിനെതിരെ ലൈംഗിക ആരോപണം. 2017ല്‍ ഓ യൂങ് സു ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചുവെന്ന ഒരു സ്ത്രീയുടെ പരാതിയിലാണ് 78കാരനായ നടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ളിക്സില്‍ കോടിക്കണക്കിന് ആരാധകരുള്ള പരമ്പരയായ സ്ക്വിഡ് ഗെയിമില്‍ പ്ലേയര്‍ 001 എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ലോകശ്രദ്ധ നേടിയ നടനാണ് ഓ യൂങ് സു.
2021 ഡിസംബറിലാണ് ഓ യൂങ് സുവിനെതിരെ യുവതി പരാതിയുമായി രംഗത്ത് എത്തിയത്. ഈ പരാതിയില്‍ പോലീസ് 2022 ഏപ്രിലില്‍ കേസ് അവസാനിപ്പിച്ചെങ്കിലും യുവതിയുടെ ആവശ്യപ്രകാരം കേസ് റീ ഓപ്പണ്‍ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ലഭിച്ച പരാതിയില്‍ ഓ യൂങ് സുവിനെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചെന്ന ആരോപണവും ഇയാൾക്കെതിരെ ഉയരുന്നുണ്ട്. എന്നാല്‍ തനിക്കെതിരെ വന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ച് സു രംഗത്ത് വന്നിരുന്നു.
കേസിനെ തുടർന്ന് സുവിനെ കഥാപാത്രമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ പരസ്യം സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്താന്‍ സിയോളിലെ സാംസ്കാരിക മന്ത്രാലയം തീരുമാനിച്ചതായിഅന്തരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സ്ക്വിഡ് ഗെയിമിലെ കഥാപാത്രത്തിന് മികച്ച സഹനടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടുന്ന ആദ്യത്തെ ദക്ഷിണ കൊറിയന്‍ നടനാണ് സു.
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…
ബെംഗളൂരുവിലെ കൊരമംഗലയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 27കാരൻ അറസ്റ്റിൽ. ചന്നപട്ടണ സ്വദേശിയായ 35കാരൻ ശിവകുമാറാണ്…
മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി അംഗത്വം പുതുക്കേണ്ടെന്ന് തീരുമാനിച്ചു.…
2008ൽ തിരുവനന്തപുരം മണ്ണന്തലയിൽ ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണൽ…